0%

Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]

Author : VaSco Read All Parts 910

ബ്ലൗസും ആണ് പാവയുടെ വേഷം. ഒരടിയോളം നീളം ഉള്ള ഒരു പാവ.

"ഏട്ടാ ആ പാവ എനിക്ക് വേണം.. " ചിന്നു പറഞ്ഞു.

ഞാൻ ആ പാവ അവൾക്ക് വാങ്ങി കൊടുത്തു. അതു കഴിഞ്ഞപ്പോൾ വള വേണം . അതും കുപ്പിവള . പിന്നെ കണ്മഷി, പൊട്ട്, പിന്നെ പൊട്ട് തോടുന്ന ചാന്ത്, എല്ലാം വേണം.. എല്ലാം വാങ്ങി കൊടുത്തു നടക്കുമ്പോൾ ആണ്.. ഒരു ഫോട്ടോഗ്രാഫർ വന്നു പറഞ്ഞത്..

"സാർ നിങ്ങൾ സൂപ്പർ ജോഡി ആണ്.. ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുക്കാമോ. ഫോട്ടോ എടുത്തു ഫ്രെയിം ചെയ്തു വെക്കാം. ഇതുപോലെ ഭംഗിയുള്ളവർ വളരെ കുറച്ചേ കാണു.. പെട്ടന്ന് ഫ്രെയിം ചെയ്തു തരാം.."

ഒടുവിൽ അയാളുടെ നിർബന്ധത്തിന് വഴങ്ങി ഫോട്ടോ എടുക്കാൻ പോയി. ഞാൻ ഒരു കസേരയിൽ ഇരുന്ന് എന്റെ മടിയിൽ ചെരിഞ്ഞു ഇരുന്നു ഒരു കൈ എന്റെ കഴുത്തിൽ കൂടെയിട്ട് ചിന്നുവും ഇരുന്നു. ആദ്യം അങ്ങനെയാണ് ഫോട്ടോ എടുത്തത്. എന്നാൽ ഫോട്ടോ എടുക്കാൻ നേരം ചിന്നു എന്റെ കവിളിൽ ഉമ്മ വെച്ചു. അതാണ് അവർക്ക് കിട്ടിയത്. എന്നാൽ അത് നല്ല ഭംഗി ഉണ്ടായിരുന്നു.. പിന്നെയും കുറച്ചു ഫോട്ടോസ് എടുത്തു. അതിൽ ഒരു ഫോട്ടോ ഒരു മണിക്കൂർ കൊണ്ട് ഫ്രെയിം ചെയ്തു തരാം എന്ന് പറഞ്ഞു. ബാക്കിയുള്ളത് ഫോട്ടോ ആയും. പേരും നമ്പറും അഡ്വാൻസും കൊടുത്തു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .

പാവയെ മാത്രം ചിന്നു അവളുടെ മാറോടു ചേർത്ത് പിടിച്ചു നടന്നു. കൈയിൽ നിറയെ കുപ്പി വളകളും. കണ്മഷിയും പൊട്ടും ചാന്തും എല്ലാം ഒരു കവറിലാക്കി

💬 Comments

View all comments