0%

Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]

Author : VaSco Read All Parts 916

നോക്കി നിന്നു. ഞാൻ നടന്നു മുകളിൽ എത്തുമ്പോഴേക്കും കിതച്ചിരുന്നു.

അപ്പോഴേക്കും അവരും അവിടെ എത്തി.

ഞാൻ പറഞ്ഞു.

"ബസ്സിൽ മുഴുവൻ തിരക്ക് ആയിരിക്കും. നമുക്ക് ഒരു കാർ വിളിച്ചു പോകാം. അതാകുമ്പോൾ വേഗം അവിടെ എത്താൻ പറ്റും. "

ഞാൻ അവിടെ കണ്ട് അംബാസിഡർ കാർ ആണ് വിളിച്ചത്.. അതാകുമ്പോൾ മുന്നിൽ രണ്ടുപേർക്ക് സുഖമായി ഇരിക്കാം. കാരണം ചിന്നു എന്റെ കൂടയേ ഇരിക്കൂ .

ഞാൻ കാറിന്റെ മുന്നിലെ ഡോർ തുറന്നു. ചിന്നുവിനെ ആദ്യം കയറ്റി. പിന്നെ ഞാനും. ചിന്നു എന്റെ മേലെ ചാഞ്ഞിരുന്നു. അവർ പിന്നിലും കയറി. പിന്നെ വേഗത്തിൽ ഞങ്ങൾ അവിടെ ആ ലോഡ്ജിൽ എത്തി. ഞാൻ അവിടെയുള്ള ഒരു ബേക്കറിയിൽ നിന്ന് നാടൻ പലഹാരങ്ങൾ വാങ്ങി ഒരു കവറിലാക്കി സുശീലേച്ചിക്ക് കൊടുത്തു.

റൂം തുറന്ന ഉടനെ അപ്പു ബെഡിൽ കിടന്നു. സുശീലേച്ചി ബാത്‌റൂമിൽ പോയി. ചിന്നു എന്റെ കൈ വിട്ട് പാവയുമായി കിടക്കയിൽ ഇരുന്ന് കളിച്ചു.. ഇപ്പോഴാണ് അവൾ ശരിക്കും എന്റെ കൈ വിട്ടത്.. ഞാൻ ഫോട്ടോ എന്റെ ബാഗിൽ വെച്ചു. അത് ഞാൻ ആരെയും കാണിച്ചില്ല. ആരും ചോദിച്ചും ഇല്ല..

ഞാൻ റൂമിന് പുറത്തേക്ക് നടന്നു. അവിടെ റൂമിന് പുറത്ത് നിന്ന് രാമേട്ടൻ സിഗരറ്റ് വലിക്കുകയായിരുന്നു. എന്നെ കണ്ട ഉടനെ അത് കുത്തികെടുത്തി.. എന്റെ അടുത്തേക്ക് വന്നു.

"ബാലുന് എന്റെ മോളെ കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് ആയി അല്ലേ? നന്നായി വിഷമിച്ചു..എനിക്കറിയാം.. ഇനി അധികം നിൽക്കുന്നില്ല ഞങ്ങൾ ഇറങ്ങാം... പക്ഷെ ചിന്നു... അവൾ എങ്ങനെ പ്രതികരിക്കും എനിക്ക് അറിയില്ല.. ബാലു ഇല്ലാതെ.."

💬 Comments

View all comments