0%

Chapter Title : അവളുടെ ലോകം എന്റെയും 6 [ഏകൻ]

Author : VaSco Read All Parts 964

അവിടെ ഇങ്ങനെ ഓടാൻ? നീ എന്താ ഓട്ടമത്സരത്തിനാണോ പോയത്?"

"അല്ല ചേച്ചി. ഇവിടെ ചില ചെറിയ കാര്യങ്ങൾ ഉണ്ടായിരുന്നു. "

"എന്നിട്ട് എല്ലാം കഴിഞ്ഞോ? കഴിഞ്ഞെങ്കിൽ വേഗം ഇങ്ങോട്ട് തിരിച്ചു വന്നേക്കണം. ചേച്ചിക്ക് പേടിയാടാ നീയും ഈ ചേച്ചിയെ വിട്ട് പോകുമോ? .

"ഇല്ല ചേച്ചി. ഞാൻ എവിടേയും പോകില്ല.. ഞാൻ ചേച്ചിയുടെ അടുത്ത് തന്നെ വരും. ഞാൻ വേഗം തിരിച്ചു വരും. "

"ഡാ എന്റെ മോൻ വല്ലതും കഴിച്ചോ.. ഇല്ലെങ്കിൽ എന്തെങ്കിലും കഴിക്ക്... മോൻ ഇവിടെ വന്നിട്ട് ചേച്ചി നല്ല ഭക്ഷണം ഉണ്ടാക്കിത്തരാം.. "

"ശരി ഞാൻ കഴിക്കാം ചേച്ചി. .. ചേച്ചി കഴിച്ചോ? അച്ചായനും മോളും എവിടെ? "

" ആ ഞങ്ങൾ കഴിച്ചു.

അച്ചായൻ ഇവിടെ ഉണ്ട്. ഞാൻ കൊടുക്കാം. മോൾക്ക് പരീക്ഷയാ.. അതുകൊണ്ട് മുറിയിൽ ഇരുന്നു പടിക്കുകയാ " എന്ന് പറഞ്ഞു ചേച്ചി അച്ചായന് ഫോൺ കൊടുത്തു.

"ഡാ നാളെ തന്നെ ഇങ്ങോട്ട് കയറി വരികയൊന്നും വേണ്ട. കുറേ വർഷങ്ങൾക്ക് ശേഷം പോയതല്ലേ. അവിടെ എന്തെങ്കിലും ചെയ്തു തീർക്കാൻ ഉണ്ടെങ്കിൽ എല്ലാം തീർത്തിട്ട് വന്നാൽ മതി.. പിന്നെ അങ്ങോട്ട് പോകേണ്ട ഒരു കാര്യവും ഉണ്ടാകരുത്. ഇവിടെ തന്നെ ഉണ്ടാകണം എന്നും.. നിന്റെ ചേച്ചിക്ക് എപ്പോഴും നിന്നെ ഓർത്ത് സങ്കടമാ. നീ തനിച്ചു താമസിക്കുന്നത് പറഞ്ഞു.. നീ അടുത്ത് ഇല്ലാത്തത് പറഞ്ഞു. അവൾക്ക് നീ വെറും അനിയൻ അല്ല. അവളുടെ മകൻ ആണ്. ഞങ്ങളുടെ മകൻ.. അതുകൊണ്ട് ഇനി നിന്നെ വെറുതെ ഇങ്ങനെ വിടില്ല. പെണ്ണിനെ നീ കണ്ട് വെച്ചോ. ബാക്കിയെല്ലാം

💬 Comments

View all comments