Chapter Title : അവളുടെ ലോകം എന്റെയും 6 [ഏകൻ]
താമസിക്കാം.. അല്ലെങ്കിൽ ഒരു പക്ഷെ അവരെയും എനിക്ക് വേദനിപ്പിക്കേണ്ടിവരും. ഒരിക്കലും ഇതുപോലെയുള്ള ഒരു പെണ്ണിനെ അവർ ആരും സ്വീകരിക്കില്ല. എല്ലാവരും എന്നെ കുറ്റപെടുത്തും. ഒരു പക്ഷെ വെറുതെന്ന് വരും. അത് പാടില്ല.
ആ സമയം എനിക്ക് വീണ്ടും ഫോൺ വന്നു. അത് രാമേട്ടന്റെ ആയിരുന്നു.
" ആ രാമേട്ടാ എങ്ങനെ ഉണ്ട് യാത്ര കുഴപ്പം ഒന്നും ഇല്ലല്ലോ? " ഞാൻ ചോദിച്ചു.
"ഇല്ല... മോള് എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയോ..? ബാലുന് ബുദ്ധിമുട്ട് ആയോ?"
" എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.. ഒരു കുഴപ്പവുമില്ല..
.. ഇത്രയും സമയം ഉറക്കം ആയിരുന്നു.. ഇപ്പോൾ എഴുന്നേറ്റു. " ഞാൻ പറഞ്ഞു..
"നിങ്ങൾ എന്തെങ്കിലും കഴിച്ചോ ? " രാമേട്ടൻ ചോദിച്ചു.
"ഇല്ല. കഴിച്ചില്ല.. വാങ്ങിച്ചിട്ടുണ്ട്.. കഴിക്കണം. കഴിക്കാൻ നോക്കുന്നു.. മോളെ കുറച്ചു ഓർത്ത് രാമേട്ടൻ പേടിക്കേണ്ട . മോളെ ഞാൻ നോക്കിക്കൊള്ളാം...." ഞാൻ പറഞ്ഞു.. എന്നിട്ട് ചിന്നുവിനോട് പറഞ്ഞു.
"മോളെ മോളുടെ അച്ഛനാ . അച്ഛനോട് സുഖമാണെന്ന് പറ."
"അച്ഛാ സുഖമാ..." ചിന്നു പറഞ്ഞു
" വേറെ എന്താ ഏട്ടാ പറയേണ്ടേ? " ചിന്നു എന്നോട് ചോദിച്ചു. . ഞാൻ ഫോൺ എടുത്തു പറഞ്ഞു .. രാമേട്ടൻ അത് കേട്ടു ചിരിച്ചു പോയി. അതിൽ എന്താ ചിരിക്കാൻ ഉള്ളത് എന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ രാമേട്ടനോട് പറഞ്ഞു.
"രാവിലെ വിളിക്കാം രാമേട്ടാ ".
ഞാൻ ഫോൺ വെച്ച് അവളുടെ മുഖത്തു നോക്കി. അപ്പോഴും അവളുടെ തുടമുതൽ കാല് വരെ നഗ്നമായിരുന്നു.
"മോളുടെ വേദന മാറിയില്ലേ...!! ഇനി നമുക്ക് എന്തെങ്കിലും കഴിക്കാം..
💬 Comments
View all comments