0%

Chapter Title : അവളുടെ ലോകം എന്റെയും 7 [ഏകൻ]

Author : VaSco Read All Parts 451

എന്നത് മാത്രമേ ഒരു വഴിയുള്ളൂ. നീയൊരു കാര്യം ചെയ്യ് നേരെ എന്റെ വീട്ടിലേക്ക് പോയിക്കോ ഞാൻ അച്ഛനോട് വിളിച്ചു പറഞ്ഞോളാം. ബാക്കി അച്ഛൻ നോക്കിക്കൊള്ളും"

"ഹരിയേട്ടാ ചേച്ചി, ?"

"നീ ഇപ്പോൾ ഒന്നും ചേച്ചിയോട് പറയേണ്ട. ഞാൻ ഇത് തരം പോലെ അവതരിപ്പിച്ചോളാം. അവിടെ എന്തെങ്കിലും ആവശ്യം ഉണ്ടെന്നും കുറച്ചു ദിവസം കഴിയും വരാൻ എന്നും മാത്രം വിളിച്ചു പറഞ്ഞാൽ മതി. " "

ഹരിയേട്ടൻ പറഞ്ഞത് പോലെ ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞു. ചേച്ചി എന്നോട് കുറച്ചു ദേഷ്യപ്പെട്ടു പിന്നെ സങ്കടം പറഞ്ഞു. പിന്നെ സമ്മതിച്ചു. അപ്പോഴും ചിന്നു എന്റെ അരികിൽ നിന്ന് ആ താലിയിലും മാലയിലും നോക്കി നിൽക്കുകയായിരുന്നു.

അപ്പോഴേക്കും നട അടച്ചു പൂജാരി വന്നു. എന്നിട്ട് ചോദിച്ചു.

"എന്താ വീട്ടിലേക്ക് വരുന്നോ? വീട്ടുകാർ എന്താ പറയുക എന്ന ചിന്തയിൽ ആണോ?"

"ഏയ്‌ അല്ല! എനിക്ക് ഒരു ഫോൺ വന്നത് കൊണ്ട് നിന്ന് പോയതാ. വീട്ടിലേക്ക് വരുന്നില്ല. വിളിച്ചതിന് ഒരുപാട് നന്ദി. ഇവിടെ നിന്ന് ഓട്ടോ വല്ലതും കിട്ടുമോ " ഞാൻ ചോദിച്ചു.

"കുറച്ചു മുന്നിലേക്ക് നടന്നാൽ മതി ഓട്ടോ കിട്ടും. " പൂജാരി പറഞ്ഞു.

ഞങ്ങൾ നടന്നു. അതുവഴി വന്ന ഒരു ഓട്ടോയിൽ കയറി ഞങ്ങൾ താമസിക്കുന്ന ലോഡ്ജിലേക്ക് പോയി.

അവിടെ എത്തി റൂം തുറന്നു

. ഞാൻ കട്ടിലിൽ ഇരുന്ന് ചിന്നുവിനെ പിടിച്ചു എന്റെ മടിയിൽ ഇരുത്തി. അവൾ എന്റെ മുഖത്തു നോക്കി..

"ഇപ്പോൾ എന്താ ഏട്ടാ കഴിഞ്ഞത്? ഈ മാല എന്തിനാ എന്റെ കഴുത്തിൽ ഇട്ടത്?"

തുളസി മാലയിൽ പിടിച്ചുകൊണ്ട്

💬 Comments

View all comments