Chapter Title : അവളുടെ ലോകം എന്റെയും 7 [ഏകൻ]
ചിന്നു ചോദിച്ചു.
"ഇപ്പോൾ ഏട്ടൻ മോളുടെ കഴുത്തിൽ താലി കിട്ടിയതല്ലേ? ഇപ്പോൾ അല്ലേ ചിന്നു ഏട്ടന്റെ ശരിക്കും ഭാര്യ ആയത്. "
ഹരിയേട്ടൻ പറഞ്ഞത് പോലെ ചിന്നൂന്റെ ഓർമ്മ തെളിയുന്നതാണോ? ഞാൻ മനസ്സിൽ ചിന്തിച്ചു. അപ്പോൾ ആണ് ചിന്നു ചോദിച്ചത്.
"ഇനി എപ്പോഴാ നമ്മുടെ മോള് വരുന്നത്. "
"ചിന്നൂന് മോളെ വേണോ.?"
"വേണം. ചിന്നൂന് മോളെ വേണം."
"ശരി . മോള് വരും മോള് വരും " എനിക്ക് വേറെ ഒന്നും പറയാൻ തോന്നിയില്ല. പാവം എന്റെ ചിന്നു.
ചിന്നു എന്റെ കവിളിൽ ഉമ്മ വെച്ചു. ഞാൻ ചിന്നുവിനേയും. ചിന്നുവിന്റെ അരയിലൂടെ കൈയിട്ട് കെട്ടിപിടിച്ചു അങ്ങനെ ഇരുന്നു. അപ്പോഴാണ് ചിന്നൂന് വേഷം മാറാൻ വേറെ ഡ്രസ്സ് ഇല്ലല്ലോ എന്ന ഓർമ്മ വന്നത്. കൂടെ ഹരിയേട്ടൻ പറഞ്ഞ ഗുളികയുടെ കാര്യവും.
ഞാൻ രണ്ടു പേരുടേയും തുളസി മാല അഴിച്ചു ബേഗിൽ വെച്ചു. ഓർമയ്ക്ക് ഇന്നത്തെ ദിവസത്തിന്റെ ഓർമയ്ക്ക്. ചിന്നൂനേയും കൂട്ടി താഴേക്ക് പോയി ആദ്യം പോയത് ഒരു ഹോട്ടലിൽ ആണ്. അവിടുന്ന് ഭക്ഷണം കഴിച്ചു നേരെ പോയത് ഒരു തുണികടയിൽ. അവിടെ നിന്നും ചിന്നു ഉടുത്ത പോലെ ഉള്ള പാവാടയും ബ്ലൗസും വാങ്ങി. അതുപോലെ ഉള്ള എളുപ്പത്തിൽ ഉടുക്കാൻ പറ്റുന്ന പുതിയ മോഡൽ ഡ്രെസ്സും വാങ്ങി.
കണ്ടാൽ സാരിയാണ് ഉടുത്തത് എന്ന് തോന്നുന്ന തരത്തിൽ ഉള്ള മോഡൽ ഡ്രസ്സ് ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് അതും വാങ്ങി. പിന്നെ ചിന്നുവിന്റെ അളവിലുള്ള ബ്രായും ഷഡ്ഢിയും വാങ്ങി. ഇന്നലെ കഴുകിയിട്ടപ്പോൾ ഞാൻ അത് ശ്രദ്ധിച്ചിരുന്നു. പിന്നെ ഹരിയേട്ടന്റെ അമ്മയ്ക്ക് സാരിയും
💬 Comments
View all comments