Chapter Title : അവളുടെ ലോകം എന്റെയും 7 [ഏകൻ]
അച്ഛന് മുണ്ടും ഷിർട്ടിന്റെ തുണിയും വാങ്ങി. ചിന്നൂന് സാരി വേണം എന്ന് പറഞ്ഞത് കൊണ്ട് ചിന്നൂനും രണ്ട് സാരികൾ വാങ്ങി..
എല്ലാം വാങ്ങി അവിടെ നിന്നും ഇറങ്ങി . അതിന് ശേഷം ഒരു ബേഗും വാങ്ങി. ഹരിയേട്ടൻ പറഞ്ഞപോലെ ഉള്ള ഗുളികയും വാങ്ങി. വീണ്ടും റൂമിലേക്ക് പോയി. അവിടെ എത്തിയ ഉടനെ ചിന്നുവിന് ഗുളിക കൊടുത്തു. അപ്പോഴാണ് ചിന്നൂന് മുള്ളണം എന്ന് പറഞ്ഞത്. അതും കഴിഞ്ഞ് പുതിയ ഡ്രെസ്സ് എല്ലാം ബേഗിൽ എടുത്തു വെച്ചു. റൂം ഒഴിഞ്ഞു ഇറങ്ങി.
പിന്നെ ഹരിയേട്ടൻ പറഞ്ഞതനുസരിച്ചു ഹരിയേട്ടന്റെ നാട്ടിലേക്ക് ഹരിയേട്ടന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ബസ്സിനാണ് പോയത് മൂന്നു മണിക്കൂർ എടുത്തു അവിടെ എത്താൻ
ഞങ്ങൾ അവിടെ ഇറങ്ങി ഒരു കൈയിൽ രണ്ട് ബേഗും മറു കൈയിൽ ചിന്നുവിനേയും പിടിച്ചു നടന്നു. അവിടെ കണ്ട ഓട്ടോക്കാരനോട് ചോദിച്ചു.
"ഏട്ടാ.. ഈ ഹള്ളിയിലേക്ക് ഓട്ടം പോകാമോ?"
"അതിനെന്താ പോകാലോ. അങ്ങോട്ടേക്കുള്ള റോഡ് ഇത്തിരി മോശം ആണ്. അതുകൊണ്ട് പൈസ ഇത്തിരി കൂടും.. പിന്നെ അവിടെ എത്തിയിട്ട് ചോദിച്ചില്ല. പറഞ്ഞില്ല എന്ന് പറഞ്ഞു വന്നേക്കരുത്." അയാൾ പറഞ്ഞു.
"എത്രയാകും ?" ഞാൻ ചോദിച്ചു.
"250 ആകും . പിന്നെ വൈറ്റിംഗ് ഒന്നും പറ്റില്ല. പറഞ്ഞേക്കാം. അങ്ങനെ ആയാൽ അതിന് വേറെ ചാർജ് തരേണ്ടി വരും.."
"ഇല്ല . വെയിറ്റിങ് ഒന്നും ഇല്ല. അവിടെ ഇറക്കിയാൽ മതി.."
"എന്നാ സാർ കേറിയാട്ടെ.. മേടം കേറിയാട്ടെ. " അയാൾ പറഞ്ഞു.
ഞാൻ ചിന്നുവിനെ ആദ്യം ഓട്ടോയിൽ കയറ്റി പിന്നെ ഞാനും കയറി. ഓട്ടോ പോയികൊണ്ടിരിക്കെ അയാൾ ചോദിച്ചു.
💬 Comments
View all comments