0%

Chapter Title : അവളുടെ ലോകം എന്റെയും 7 [ഏകൻ]

Author : VaSco Read All Parts 454

" സാറിന് ഹള്ളിയിൽ എവിടെയാ പോകേണ്ടത്.. എന്റെ നാടാണ് അത്? "

"അവിടെ ഒരു പുതുമനയിൽ ശങ്കരൻ സാർ.. അദ്ദേഹത്തിന്റെ വീട്ടിലേക്ക്. എന്താ അറിയുമോ ?"

"എന്റെ സാറെ അറിയുമോ എന്നോ? അത് നല്ല ചോദ്യം ആയി. പഴയ പഞ്ചായത്ത് പ്രസിഡന്റ് . കൂടെ സ്കൂൾ മാഷും. നമ്മുടെ ഹരിയുടെ അച്ഛൻ. എന്നാൽ ഇത് ആദ്യമേ പറയാൻ മേലായിരുന്നോ.? .. അപ്പൊ!! ഞാൻ നേരത്തെ പറഞ്ഞതൊന്നും അവിടെ പോയി പറഞ്ഞേക്കല്ലേ ... അത് നമ്മുടെ സ്വന്തം വീടാ.. തമ്പിസാറിനെ കാണാൻ വന്നതാണോ..? സാർ മുൻപ് പഠിപ്പിച്ച ആരെങ്കിലും ആണോ..?"

"ഏയ്‌!! അല്ല.. സാർ എന്നെ പഠിപ്പിച്ചിട്ടൊന്നും ഇല്ല. ഞാൻ ഹരിയുടെ സുഹൃത്താണ്.. ഞങ്ങൾ ഒരുമിച്ചാണ് വർക്ക്‌ ചെയ്യുന്നത്. ഇത് എന്റെ ഭാര്യ. "

"ആണോ!? അപ്പോൾ പിന്നെ വേറെ ഒന്നും പറയാൻ ഇല്ല. സാർ ഇനി ഒന്നും തന്നില്ലെങ്കിലും ഒരു പ്രശ്നവും ഇല്ല.. എന്റെ പേര് മണികണ്ഠൻ.. ഞാനും ഹരിയും ഒന്നിച്ചു കളിച്ചു വളർന്നതാ. സാറിന്റെ പേരെന്താ.. "

"എന്റെ പേര് ബാലു.. ഇത് ചിന്നു... നല്ല വല്ല കടയും കണ്ടാൽ ഒന്ന് നിർത്തണേ... ഒരു വീട്ടിൽ ആദ്യമായി പോകുമ്പോൾ എന്തെങ്കിലും വാങ്ങേണ്ടേ? "

" തമ്പി സാറിന്റെ വീട്ടിൽ പോകുമ്പോൾ അങ്ങനെ ഒന്നും ഇല്ല. എന്നാലും സാർ ആദ്യമായിട്ടല്ലേ.? ഇവിടെ എന്റെ കൂട്ടുകാരന്റെ കടയുണ്ട് അവിടെ നിർത്താം. "

മണികണ്ഠൻ ഒരു ബേക്കറിയുടെ മുന്നിൽ ഓട്ടോ നിർത്തി.. അവിടെ ഫ്രൂട്സും ഉണ്ട്. അവിടെ നിന്നും കുറച്ചു ഫ്രൂട്സും ബേക്കറി സാധനങ്ങളും വാങ്ങി ഒരു പഴയ തറവാട്

💬 Comments

View all comments