0%

Chapter Title : അവളുടെ ലോകം എന്റെയും 8 [ഏകൻ]

Author : VaSco Read All Parts 690

റെഡിയായി . ചിന്നുവിനെ ഒരുക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു. അവൾ അപ്പിയിട്ടപ്പോൾ കഴുകികൊടുക്കുകയും കുളിപ്പിക്കുകയും ഡ്രെസ്സ് ഇട്ട് കൊടുക്കുകയും ചെയ്തു ഒരുക്കാൻ .

താഴെ എത്തി അമ്മ തന്ന ചായ കുടിച്ചു. അപ്പോഴേക്കും മണിയേട്ടൻ അവിടെ എത്തിയിരുന്നു. അമ്മ മണിയേട്ടനും ചായ കൊടുത്തു. എല്ലാവരും കാറിൽ കയറി . അച്ഛൻ മുന്നിൽ കയറി. മണിയേട്ടൻ ആണ് കാർ എടുത്തത്.

ഞാനും അമ്മയും ചിന്നുവും പിറകിലെ സീറ്റിൽ ആണ് കയറിയത്. എവിടെയാണ് പോകുന്നതെന്ന് എനിക്ക് അറിയില്ല എന്നോട് പറഞ്ഞില്ല. രാവിലെ റെഡിയാകാൻ പറഞ്ഞു റെഡിയായി അത്രയേ ഉള്ളൂ.

വീട്ടിൽനിന്നും ഒരുമണിക്കൂർ യാത്രയുണ്ടായിരുന്നു. പോകുന്ന സ്ഥലത്തേക്ക്. അതും മറ്റൊരു തറവാട് പോലെ ഉള്ള വീട് ആയിരുന്നു. ഏക്കർ കണക്കിന് വരുന്ന വലിയൊരു പറമ്പിൽ ഒത്ത നടുവിൽ ഒരു വലിയ വീട്. അതിന്റെ അടുത്തായി ഇംഗ്ലീഷ് അക്ഷരം എൽ ആകൃതിയിൽ മറ്റൊരു ബിൽഡിംഗ്‌ അത് പുതിയത് പോലെ ഉണ്ട്. അതിന്റെ ഒരു ഭാഗം വലിയ പാർക്ക് പോലെ ആണ്. മറ്റൊരു ഭാഗത്തു വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ ഉള്ളത്. പുറത്ത് നിന്ന് നോക്കിയപ്പോൾ അവിടെ അധികം ആളുകൾ ഒന്നും ഉള്ളതായി തോന്നിയില്ല.

ഞങ്ങൾ നടന്നു പോയത് നേരെ പഴയ തറവാട് പോലെ ഉള്ള വീട്ടിലേക്കാണ്.

അവിടെ കണ്ട ഒരു പ്രായം ഉള്ള ഒരാളോട് അച്ഛൻ ചോദിച്ചു.

" 'ഗുരുജി' ?

" ഇതാര് തമ്പി സാറോ...?

അദ്ദേഹം അകത്തു പൂജാമുറിയിൽ ആണ്. തമ്പി സാറ് ഇരിക്കു അദ്ദേഹം ഇപ്പോൾ വരും. മുൻകൂട്ടി ബുക്ക്‌ ചെയ്തവരെ മാത്രമേ അദ്ദേഹം കാണാറുള്ളു. തമ്പി

💬 Comments

View all comments