Chapter Title : അവളുടെ ലോകം എന്റെയും 8 [ഏകൻ]
സാറ് ബുക്ക് ചെയ്തതാണോ? "
"ഉവ്വ്. ഞാൻ വിളിച്ചിരുന്നു. ഗുരുജിയോട് ഞാൻ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ മതി. "
"ശരി . ഞാൻ പറയാം." അതും പറഞ്ഞു അയാൾ അകത്തേക്ക് പോയി.
പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു വന്നിട്ട് അകത്തേക്ക് പോകാൻ പറഞ്ഞു. സാധാരണ പോലെഉള്ള ഒരു മുറി . ജനലുകൾക്ക് എല്ലാം വെളുത്ത കർട്ടൻ ഇട്ടിട്ടുണ്ട് . ഒരു മൂലയിൽ ആയി ഒരു ഗണപതിയുടെ വിഗ്രഹം ഉണ്ട് അതിന് മുന്നിൽ ഒരു ചന്ദനത്തിരി കത്തിച്ചു വെച്ചിട്ടുണ്ട്. അവിടെ ഇട്ട മേശയുടെ ഒരു വശത്തു നാലോളം കസേരയും ഉണ്ട്. മറുവശത്തു ഒരാൾ ഇരുന്നിട്ടുണ്ട്.
അതാണ് ഗുരുജി. നല്ല വെളുത്ത നിറം വട്ടമുഖം താടിയോ മീശയോ ഇല്ല. ഒരു ചന്ദന പൊട്ട് തൊട്ടിട്ടുണ്ട്. ചിരിക്കുന്ന പ്രസനമുഖം.
"വാ വാ ഇരിക്ക്. വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഫാമിലി ആയിട്ട് ആയിരിക്കും എന്ന് കരുതിയില്ല. " ഗുരുജി പറഞ്ഞു.
ഞങ്ങൾ അവിടെയുള്ള കസേരയിൽ ഇരുന്നു. ചിന്നു എന്റെ അടുത്തായി ഇരുന്നു.
"അതുപിന്നെ കുറച്ചു നാൾ ആയില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട് അതാ .. വരുമ്പോൾ എല്ലാവരേയും കൂട്ടി വന്നത്. "
"എന്താ മോളുടെ പേര്? " ഗുരുജി ചിന്നുവിനോട് ചോദിച്ചു.
"ഏട്ടാ എന്നോട് പേര് ചോദിക്കുന്നു. എന്റെ പേര് പറയണോ? " ചിന്നു എന്നോട് ചോദിച്ചു.
"പിന്നെ മോളോട് പേര് ചോദിച്ചാൽ പറയേണ്ടേ ..മോള് പേര് പറഞ്ഞു കൊടുക്ക്." ഞാൻ പറഞ്ഞു.
"ചിന്നു" ചിന്നു പറഞ്ഞു.
"ആഹാ! നല്ല പേരാണല്ലോ!
" ചിന്നൂ എന്തിനാ ഇവിടെ വന്നത് ? "
ചിന്നു
💬 Comments
View all comments