Chapter Title : അവളുടെ ലോകം എന്റെയും 8 [ഏകൻ]
എന്നെ നോക്കി. എന്നിട്ട് എന്നോട് ചോദിച്ചു... "ഇതാരാ ഏട്ടാ..? എന്തിനാ ഇങ്ങനെ ചോദിക്കുന്നെ.. വാ നമുക്ക് നമ്മുടെ വീട്ടിൽ പോകാം. നമ്മുടെ മോളേയും കൂട്ടിയിട്ട് പോകാം."
"ചിന്നൂന് മോളെ ഇഷ്ട്ടം ആണോ.."
"ആ.. " ചിന്നു പറഞ്ഞു.
" ചിന്നൂന്. മോളെ വേണോ..? " ഗുരുജി വീണ്ടും ചോദിച്ചു.
"ആ വേണം. എന്റെയും ഏട്ടന്റെയും മോളാ.."
"എന്നാ ചിന്നു ഇവിടെ കുറച്ചു ദിവസം നിൽക്കണം. എന്നാലേ മോളെ കിട്ടു.. ചിന്നു ഇവിടെ നിൽക്കുമോ..?"
ചിന്നു എന്നെ നോക്കി.. എന്നിട്ട് പറഞ്ഞു.
"ഇല്ല. എന്റെ ഏട്ടന്റെ കൂടെയേ ഞാൻ നിൽക്കു.."
"ചിന്നൂന്റെ ഏട്ടൻ ഇവിടെ നിൽക്കും. "
"എന്നാ ഏട്ടന്റെ കൂടെ ഞാനും നിൽക്കും."
ചിന്നൂന് ഇവിടെ ഇഷ്ട്ടം ആയോ "
"ഏട്ടാ.." ചിന്നു എന്നെ വിളിച്ചു.
"പറ ചിന്നൂന് ഇഷ്ട്ടം ആയോ ഇവിടെ" ഗുരുജി വീണ്ടും ചോദിച്ചു.
".ഇല്ല. എനിക്ക് ഏട്ടനെയാ ഇഷ്ട്ടം . " ചിന്നു പറഞ്ഞു.
അത് കേട്ട് ഗുരുജി ചിരിച്ചു. ഗുരുജി പിന്നേയും എന്തൊക്കെയോ ചോദിച്ചു. പിന്നെ ഗുരുജിയുടെ നിർദേശപ്രകാരം അമ്മയും അച്ഛനും ചേർന്നു ചിന്നുവിനേയും കൂട്ടി പുറത്തേക്ക് പോയി. ചിന്നു കുറേ സമയം പോകാതെ എന്നെ പിടിച്ചു നിന്നു. ഞാനും എന്തൊക്കെയോ പറഞ്ഞാണ് ചിന്നു പുറത്തേക്ക് പോകാൻ സമ്മതിച്ചത്.
പിന്നെ എന്നോട് ചിന്നുവിനെ കുറച്ചു ചോദിച്ചു. എനിക്ക് അറിയാവുന്ന കാര്യങ്ങൾ മുഴുവനും ഞാൻ ഗുരുജിയോട് പറഞ്ഞു. രാമേട്ടനെ ഫോണിൽ വിളിച്ചു ഗുരുജിക്ക് കൊടുത്തു. അവർ നേരിട്ട് സംസാരിച്ചു. അങ്ങനെ അവിടെ കുറച്ചു ദിവസം താമസിക്കാൻ ഗുരുജി പറഞ്ഞു. അവിടെ ഒരു മുറിയും
💬 Comments
View all comments