0%

Chapter Title : അവളുടെ ലോകം എന്റെയും 8 [ഏകൻ]

Author : VaSco Read All Parts 693

ശരിയാക്കി തന്നു.

"അതേ! ബാലു കുറച്ചു ദിവസം ഇവിടെ നിൽക്കു... നമുക്ക് നോക്കാം.. ഇത് അത്ര വലിയ പ്രശ്നം ഒന്നും അല്ല. ചെറിയ പ്രായത്തിൽ ഉണ്ടായ ഒരു ഷോക്ക്.. അതോടെ മനസിന്റെ ഒഴുക്ക് നിന്നുപോയി. ബാലു മാത്രമേ ചിന്നൂന്റെ മനസ്സിൽ ഉള്ളൂ.. " ഗുരുജി എന്നോട് പറഞ്ഞു.

"അതെങ്ങനെയാ ഗുരുജി ഞാൻ മാത്രം.. അന്നാണ് ഞാൻ എന്റെ ചിന്നൂനെ കാണുന്നത് തന്നെ. പിന്നെ എങ്ങനെ ഞാൻ.?"

"അതെനിക്ക് ഇപ്പോൾ പറയാൻ പറ്റില്ല. ഒന്നിക്കിൽ രൂപം സാമ്യം കാണും. അല്ലെങ്കിൽ മറ്റെന്തോ.. കാരണം. സംസാരമോ ? പെരുമാറ്റമോ? അല്ലെങ്കിൽ ചിന്നു കാത്തിരുന്ന അവളുടെ ഏട്ടൻ അവളെ കൊണ്ട് പോകാൻ വരാതായപ്പോൾ. അവിടെ വന്ന ബാലുനെ ചിന്നു അവളുടെ ഏട്ടനായി കണ്ടു.. ശരിക്കും കാരണം ചിന്നൂനെ അറിയൂ. എന്തായാലും .. സൗമ്യ നിങ്ങൾക്കുള്ള മുറി കാണിച്ചു തരും. ഭക്ഷണവും എല്ലാം ഇവിടുന്ന് തന്നെ കിട്ടും. ഇപ്പോൾ പുറത്ത് ഇരുന്നോളു. " ഗുരുജി പറഞ്ഞു. ഞാൻ പുറത്തേക്ക് പോയി.

അപ്പോഴാണ് ചേച്ചിയുടെ ഫോൺ വന്നത്. ഞാൻ പേടിച്ചു പേടിച്ചു ഫോൺ എടുത്തു.

"ഡാ... മോനെ നീ ഇത് എന്തൊക്കെയാ കാണിച്ചു വെച്ചിരിക്കുന്നത്..? നിന്നോടാരാ പറഞ്ഞത് ആ പെണ്ണിനെ കെട്ടാൻ.? എത്രയും പെട്ടന്ന് ആ പെണ്ണിനെ അവളുടെ വീട്ടിൽ ആക്കിയ ശേഷം. നിന്റെ പെട്ടിയും കിടക്കയും എല്ലാം എടുത്തു ഇങ്ങോട്ട് വന്നേക്കണം. ഇനി മര്യാദക്ക് ഇവിടെ നിന്നോണം. കേട്ടല്ലോ? നിനക്കുള്ള പെണ്ണിനെ ഞങ്ങൾ കണ്ടു വെച്ചിട്ടുണ്ട്. "

"ഇല്ല ചേച്ചി... ചേച്ചി എന്നോട് ക്ഷമിക്കണം. . ഇനി എനിക്ക് അതിന് കഴിയില്ല.. എന്റെ

💬 Comments

View all comments