Chapter Title : അവളുടെ ലോകം എന്റെയും 8 [ഏകൻ]
ചേട്ടനെ ഒന്ന് നോക്കി ചിരിച്ചു. പിന്നെയും ചുറ്റും നോക്കി. വിശാലമായ പറമ്പ്. താഴേക്ക് താഴേക്ക് തട്ട് തട്ടായി കിടക്കുന്നു. വീടിന്റെ ഒരു സൈഡ് ഭാഗത്തു ആയാണ് വീട്ടിലേക്കുള്ള വഴി. അതിൽ കൂടെ തന്നെ പറമ്പിലേക്ക് ഇറങ്ങുന്നതും. അവിടെ നിറയെ തെങ്ങും , കവുങ്ങും, മാവും, പ്ലാവും, പിന്നെ പേരറിയാത്ത ഏതൊക്കെയോ മരങ്ങളും ഉണ്ട്. അപ്പോഴാണ് അകത്തു നിന്നും അമ്മ വിളിച്ചത്.
"മോനെ ബാലു . " ഞാൻ മണിയേട്ടനെ നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. അപ്പോഴാണ് ബേഗും എടുത്തത്. ഞാൻ അകത്ത് എത്തിയ ഉടനെ ബേഗ് തുറന്നു അതിൽ നിന്ന് ഒരു സാരിയെടുത്ത് ചിന്നുവിന്റെ കൈയിൽ കൊടുത്തു. എന്നിട്ട് ചിന്നുവിനോട് പറഞ്ഞു.
"ഇത് അമ്മയ്ക്ക് കൊടുത്ത് അമ്മയുടെ അനുഗ്രഹം വാങ്ങാം വാ."
എന്താ സംഭവിച്ചത് എന്നറിയില്ല. ചിന്നു എതിരൊന്നും പറഞ്ഞില്ല. ചിന്നു അത് അമ്മയ്ക്ക് കൊടുത്തു. ഞാനും ചിന്നുവും അമ്മയുടെ കാൽ തൊട്ട് വണങ്ങി. ഞാൻ ചെയ്യുന്നത് കണ്ട് ചിന്നുവും അതുപോലെ ചെയ്തു. അങ്ങനെ പറയുന്നതാണ് ശരി.
അമ്മ അതിശയത്തോടെ ഞങ്ങളെ നോക്കി. അപ്പോഴാണ് അകത്തേക്ക് പോയ അച്ഛൻ അവിടെ ആ ഹാളിലേക്ക് വന്നത് . ഞങ്ങൾ അച്ഛന് വാങ്ങിയത് അച്ഛനും കൊടുത്ത് അച്ഛന്റെ കാലിൽ തൊട്ട് വണങ്ങി.
"ഇതൊക്കെ എന്തിനാ മക്കളെ...ഞങ്ങൾക്ക്?. ഞങ്ങൾക്ക് ഉള്ളത് തന്നെ അവിടെ വെറുതെ കിടക്കുകയാ." അമ്മയാണ് പറഞ്ഞത്.
"അതിനെന്താ ടീച്ചറേ.. അതൊക്കെ മക്കളുടെ ഒരു സന്തോഷം അല്ലേ.? അതിനെന്തിനാ മുടക്കം പറയുന്നത്.
ഞാൻ ഒന്ന് പുറത്ത് പോയി വരാം കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്. മക്കൾ ഒന്ന് ഫ്രഷ്
💬 Comments
View all comments