0%

Chapter Title : അവളുടെ ലോകം എന്റെയും 8 [ഏകൻ]

Author : VaSco Read All Parts 678

ഇരിക്ക്."

അമ്മ ചിന്നുവിനെ അവിടെയുള്ള സോഫയിൽ ഇരുത്തി.

പുറത്ത് എത്തിയ ഞാൻ മണികണ്ഠൻ ചേട്ടനെ കണ്ടു പറഞ്ഞു.

"മണിയേട്ട ഞാൻ ഒരു കാര്യം മറന്നു. സോറി കേട്ടോ . ഇന്നാ ഓട്ടോ കൂലി. "

ഞാൻ വേഗം പോക്കറ്റിൽ നിന്ന് 300 രൂപ എടുത്തു കൊടുത്തു.

"എത്രയാടാ ഇവിടുത്തേക്ക് ചാർജ്.? " അത് കണ്ടു അവിടെ വന്ന ഹരിയേട്ടന്റെ അച്ഛൻ ചോദിച്ചു.

"ഇരുന്നൂറ്‌ " മണികണ്ഠൻ പറഞ്ഞു.

"എന്നാ അത് ഞാൻ തരും.. നീ അത് വാങ്ങേണ്ട. നീ അവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം. എനിക്ക് ഒന്ന് പുറത്തേക്ക് പോകണം." അച്ഛൻ പറഞ്ഞു.

"ഞാൻ കൊടുത്തോളം അച്ഛാ ..." അങ്ങനെ വിളിക്കാൻ ആണ് എനിക്ക് തോന്നിയത്.

"അത് വേണ്ട. എനിക്ക് ഇവനെ കൊണ്ട് വേറെ ആവശ്യം ഉണ്ട്. അതുകൊണ്ട് അതിന്റെ കൂടെ ഇതും ഞാൻ കൊടുത്തോളം. ബാലു പോയി ഫ്രഷ് ആയി എന്തെങ്കിലും കഴിക്ക്. മോള് അകത്തു കാത്തു നിൽക്കുന്നുണ്ടാകും. " അതും പറഞ്ഞു അച്ഛൻ അകത്തേക്ക് പോയി.

ഞാൻ ആ വീട് ചുറ്റും ഒന്ന് കണ്ണോടിച്ചു.

പഴയ തറവാട് പോലെ ഉള്ള ആ വീടിന്റെ വലിയ മുറ്റത്തിന്റെ ഒരു ഭാഗത്തു ഒരു കാർ നിർത്തിയിട്ടിയുണ്ട്. ഞാൻ അത് നോക്കി നിന്നു.

"ഹരിയുടെ ചേച്ചിയുടെ വണ്ടി ആണ്. ഇടയ്ക്ക് എന്നെ കൊണ്ട് ഒന്ന് കഴുകിച്ചു ഒരു റൗണ്ട് എടുപ്പിച്ചു ഇവിടെ തന്നെ കൊണ്ടിടും. അതേ ഉള്ളൂ. ആ കാറിന്റെ ഓട്ടം"

ഞാൻ ആ കാർ നോക്കുന്നത് കണ്ട് മണികണ്ഠൻ ചേട്ടൻ എന്നോട് പറഞ്ഞു. ഞാൻ മണികണ്ഠൻ

💬 Comments

View all comments