0%

Chapter Title : അവൻ 1 [TBS]

Author : TBS Read All Parts 470

വീട്ടിലെ കാര്യങ്ങൾ നടന്നു പോകാനും മുത്തശ്ശന്റെ കാര്യങ്ങൾ നോക്കാനും എല്ലാം പ്ലസ്ടുവിൽ ചേർന്ന സമയത്ത് തന്നെ കിട്ടുന്ന ഒഴിവു ദിവസങ്ങളിലെല്ലാം മുത്തശ്ശനെ സഹായിക്കാനും ഒപ്പം കൂലിപ്പണിക്ക് പോകുവാനും തുടങ്ങിയതോടെ ഞങ്ങളുടെ കളികൾക്കെല്ലാം നേരിയ കുറവും ഉണ്ടായി തുടങ്ങി ഞങ്ങളുടെ പ്ലസ് വൺ പ്ലസ് ടു കാലഘട്ടങ്ങളിൽ ആ രണ്ടുവർഷം ജീവിതം സാഹചര്യം അവനെ പല പണികളും ചെയ്യിപ്പിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തു. "അതങ്ങനെയാണല്ലോ ജീവിതം നമ്മൾ വിചാരിക്കുന്നിടത്ത് ചിലപ്പോൾ കിട്ടിയെന്നു വരില്ല "

ഹോട്ടൽ പണി, ഡ്രൈവിംഗ്, പ്ലംബിംഗ് , വയറിങ്, ചെരുപ്പ് നിർമ്മാണം, ബേക്കറി ഉണ്ടാക്കാൻ , ടൈലറിംഗ്, പെയിന്റിംഗ് അങ്ങനെ അങ്ങനെ പലതും ഈ പണികളെല്ലാം അറിഞ്ഞിട്ടില്ല ചെയ്യുന്നത് ഓരോ മേസ്തിരിമാരെ കീഴിൽ ഹെൽപ്പർ ആയി പോകും രാവിലെ പെയിന്റിങ് ആണെങ്കിൽ രാത്രിയിൽ ബേക്കറി പണി അങ്ങനെ ദിവസത്തിലെ രാവും പകലും മാറിമാറി പഠിത്തത്തോടൊപ്പം ഓരോ പണികളും ചെയ്തു പ്ലസ് ടു കാലഘട്ടം പൂർത്തിയായ സമയത്തായിരുന്നു മുത്തശ്ശന്റെ മരണം

പത്തൊമ്പതാം വയസ്സിന്റെ തുടക്കത്തിൽ തന്നെ ഒറ്റപ്പെട്ടു പോയവന് ഞാനും അവന്റെ അയൽവക്കത്തുള്ള വീട്ടുകാരും കുടുംബങ്ങളും മാത്രമായി പിന്നീട് ജീവിതത്തിൽ ഉണ്ടായിരുന്നത്. അങ്ങനെ കുടുംബത്തിലുള്ള ഒരു അങ്കിൾ വഴി ജ്വല്ലറിയിൽ ഒരു സെയിൽസ്മാന്റെ ജോലി വന്നു.

അങ്കിൾ :എടാ, നീ ഇങ്ങനെ കണ്ട കൂലിപ്പണിയും ചെയ്തു കാലം കഴിക്കേണ്ട നിനക്ക് ഞാൻ ജ്വല്ലറിയിൽ ഒരു സെയിൽസ്മാന്റെ ജോലി ശരിയാക്കിത്തരാം അതാവുമ്പോൾ മാസം നിനക്ക് ഒരു 8500 രൂപ കിട്ടും നിന്നെപ്പോലെ ഒരാൾക്ക് കഴിഞ്ഞു കൂടാനുള്ള നല്ലൊരു തുകയായിരിക്കും

ഷമീർ : എനിക്ക് അതിന് ജ്വല്ലറി പണി ഒന്നും

💬 Comments

View all comments