Chapter Title : അവൻ 1 [TBS]
അറിയില്ലല്ലോ
അങ്കിൾ : ഇത്രയും കൂലിപ്പണി നീ ജീവിതത്തിൽ ചെയ്യുന്നത് അറിഞ്ഞിട്ടാണോ? ഓരോന്നിനും പോയി അങ്ങ് പഠിച്ചു അത്രയല്ലേ ഉള്ളൂ അങ്ങനെ തന്നെയാ ഇതും ജ്വല്ലറിയിൽ നിന്ന് കഴിഞ്ഞാൽ നിനക്കെല്ലാം പഠിച്ചെടുക്കാം
ഷമീർ : ഞാൻ പറയാം അങ്കിളേ എനിക്ക് കുറച്ച് സമയം താ മുത്തശ്ശന്റെ മരണം കഴിഞ്ഞിട്ട് അധികമായില്ലല്ലോ എനിക്കിപ്പോൾ എന്തു പറയണമെന്ന് അറിയില്ല
എങ്കിൽ : ശരി, നീ ആലോചിച്ചു പറഞ്ഞാൽ മതി ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല
' അന്ന് വൈകുന്നേരം ഞങ്ങൾ പതിവ് ഇരിക്കുന്ന മൈതാനത്തിന്റെ കവാടത്തിൽ ഇരിക്കുമ്പോൾ അവൻ എന്നോട് അങ്കിൾ പറഞ്ഞ കാര്യം പറഞ്ഞു '
ഷമീർ : നീയെന്താ ഒന്നും പറയാത്തത് നിന്നോട് ചോദിച്ചിട്ട് പറയാം എന്ന് കരുതിയാ ഞാൻ അങ്കിളിനോട് ഒന്നും പറയാതിരുന്നത്
' അപ്പോഴായിരുന്നു മൈതാനത്ത് നിന്ന് കളി കഴിഞ്ഞു ജോയിച്ചൻ ഞങ്ങളുടെ അടുത്തോട്ട് വരുന്നത് '
ജോയ്: എന്താ സയാമീസ് ഇരട്ടകൾ രണ്ടുംകൂടി കാര്യമായ ഡിസ്കഷനിൽ ആണല്ലോ?
TBS: ഹേയ്, ഒന്നുമില്ല ഞങ്ങളിങ്ങനെ കളിയെക്കുറിച്ച് പറയുകയായിരുന്നു.
ജോയ്: എടാ ഞാൻ നിന്നെ ഒന്ന് കാണാൻ വേണ്ടി ഇരിക്കുകയായിരുന്നു
ഷമീർ : എന്താ ജോയിച്ചാ?
ജോയ് : എടാ എനിക്ക് വിസ വന്നു ഞാൻ ഗൾഫിലേക്ക് പോവുകയാണ് അടുത്തമാസം ലാസ്റ്റ്
ഷമീർ :അതിന്?
ജോയ് : തോക്കിൻ അകത്തോട്ടു കയറല്ലേ പറയാം
TBS: പറ എന്ത് സഹായമാണ് ഞങ്ങളിൽ നിന്ന് വേണ്ടത്
ജോയ് : അയ്യോ നിങ്ങളുടെ സഹായം ഒന്നും വേണ്ട. എനിക്ക് ഇവനോട് ഒരു കാര്യം പറയാനുണ്ട് അതിന് ഇവൻ തയ്യാറാണെങ്കിൽ ഇവന് തന്നെ
💬 Comments
View all comments