0%

Chapter Title : അവൻ 1 [TBS]

Author : TBS Read All Parts 473

എടുക്കുന്നത് ഒഴിച്ച് ബാക്കിയെല്ലാം ജോലികളും ചെയ്താൽ മതി പഠിപ്പിക്കാൻ എന്റെ സ്ഥാനത്ത് അവർ പുതിയൊരു മാഷേ നിയമിച്ചോളും

ഷമീർ : എന്താ സ്കൂളിൽ ഉണ്ടാവുന്ന പണി

ജോയ് : ആ സ്കൂൾ ഞങ്ങൾക്ക് ക്രിസ്ത്യൻ മിഷനറിയുടെതാണ് അത് നടത്തുന്നത് കന്യാസ്ത്രീകൾ ആണ് അവിടെ നീ ചെയ്യേണ്ടത് ഇപ്പോൾ നാട്ടിൽ ചെയ്യുന്ന പണികളൊക്കെയാണ് . സ്കൂളിന്റെ വകപറമ്പ് ഉണ്ട് അവിടുത്തെ കൃഷി നോക്കണം സ്കൂളിന്റെ വയറിങ് , പ്ലംബിംഗ് പിന്നെ അവിടുത്തെ ട്രക്കർ ഓടിക്കുക അങ്ങനെ മൊത്തത്തിൽ സ്കൂളിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് നോക്കി നടക്കുന്ന ഒരാൾ. നിനക്കാണെങ്കിൽ ഈ പണികളെല്ലാം അറിയുകയും ചെയ്യാം.

നിന്നെക്കൊണ്ട് പറ്റാത്തത് നീ പുറമെ നിന്ന് ആളെ വിളിച്ചു കൊണ്ടുവന്നാൽ മതി സ്കൂൾ മാനേജരോട് പറഞ്ഞിട്ട് താമസവും ഭക്ഷണവും എല്ലാം നിനക്ക് അവിടുന്ന് കിട്ടും അതിന് നീ പൈസ മുടക്കണ്ട എല്ലാം കഴിഞ്ഞ് മാസം നിനക്കൊരു 15000 രൂപയുടെ അടുത്തോളം കിട്ടും.

ഇങ്ങനെ വേണ്ട ഒരാളെ അന്വേഷിച്ച് നടക്കുമ്പോഴാണ് അമ്മച്ചി നിന്റെ കാര്യം ഓർമ്മിപ്പിച്ചത് ഞാൻ നിന്നെ അന്വേഷിച്ചു വീട്ടിലോട്ടു വരാൻ ഇരിക്കുകയായിരുന്നു നിങ്ങളെ ഇവിടെ കണ്ടപ്പോൾ ഞാൻ കളി നിർത്തിയിട്ട് ഇത് ചോദിക്കാൻ നിന്റെ ഇടത്തോട്ട് വന്നതാ. അപ്പോൾ നിനക്ക് പറ്റുമോ പറ്റുമെങ്കിൽ അടുത്തമാസം തന്നെ ജോയിൻ ചെയ്യാം എങ്കിൽ എനിക്ക് ആശ്വാസത്തോടെ ആ മാസം ലാസ്റ്റ് ഗൾഫിലോട്ട് പറക്കുകയും ചെയ്യാം

' ജോയിച്ചൻ പറഞ്ഞതെല്ലാം കേട്ട് അവൻ എന്റെ മുഖത്തോട്ട് ഒന്ന് നോക്കി നോട്ടത്തിൽ എന്താണ് ചോദിക്കുന്നത് എന്ന് അവന്റെ നോട്ടം കണ്ടപ്പോഴേ എനിക്ക് മനസ്സിലായതാണ് ഞാൻ കണ്ണുകൊണ്ട് ഒക്കെ

💬 Comments

View all comments