0%

Chapter Title : അവൻ 1 [TBS]

Author : TBS Read All Parts 464

നിനക്ക് വേണ്ടെങ്കിൽ എനിക്കും ഭക്ഷണം വേണ്ട

കൂട്ടുകാരൻ : എടാ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല നീ ഇപ്പോൾ ഓർഡർ ചെയ്ത ഭക്ഷണം കഴിക്ക് എനിക്ക് ശരിക്കും വേണ്ടാഞ്ഞിട്ട് തന്നെയാ വെറുതെ ഭക്ഷണം കഴിക്കാതെ ഇരിക്കാൻ നോക്കണ്ട

TBS: നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയത് ഇന്നോ ഇന്നലെ ഒന്നുമല്ലല്ലോ നിന്റെ മുഖം മാറിയാൽ ഒക്കെ എനിക്ക് മനസ്സിലാകും

കൂട്ടുകാരൻ : എടാ പ്ലീസ് എനിക്ക് വിശപ്പില്ലാഞ്ഞിട്ടാ നീ കഴിക്ക്

' അവന്റെ ഉള്ളിൽ എന്തോ കൊണ്ടിട്ടുണ്ട് ഇനിയും അവനോട് ചോദിച്ചു വിഷമിപ്പിക്കേണ്ട എന്തായാലും കുറച്ചു കഴിഞ്ഞാൽ അവൻ പറയും എന്നെനിക്ക് ഉറപ്പായിരുന്നു പിന്നീട് ഞാൻ ഒന്നും കൂടുതൽ ചോദിക്കാതെ വേഗം ഭക്ഷണം കഴിച്ച് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.

രാത്രി റൂമിൽ വന്ന് ഫ്രഷായി കിടന്നുറങ്ങി പിറ്റേദിവസം രാവിലെയും അവനിൽ തലേദിവസത്തെ അത്ര വിഷമം ഒന്നും എനിക്ക് മുഖത്ത് കാണാൻ കഴിഞ്ഞില്ല രാവിലെ വീണ്ടും ഞങ്ങൾ ബ്രേക്ഫാസ്റ്റ് എല്ലാം കഴിഞ്ഞ് ഞാൻ അവന്റെ മൂഡ് മാറ്റിയെടുക്കാൻ വേണ്ടി നേരെ തൊട്ടടുത്തുള്ള ഹാൻസ് സ്പായിൽ ഓരോ ക്രോസ് മസാജ് ചെയ്തു എല്ലാ എക്സ്ട്രാസും എടുത്ത് പുറത്തിറങ്ങി.

ആൻ സ്പായിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അവന്റെ മുഖത്ത് പഴയതുപോലെയുള്ള എല്ലാ പ്രസരിപ്പും വീണ്ടും കാണാൻ കഴിഞ്ഞു അന്നത്തെ ഉച്ചഭക്ഷണവും കഴിച്ച് വീണ്ടും ഞങ്ങൾ മറൈൻഡ്രൈവിൽ പോയിരുന്നു ഓരോരോ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി അങ്ങനെ അവൻ എന്റെ കഥ എഴുത്തിനെ കുറിച്ച് എല്ലാം തിരക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തു '

TBS: ഇന്നലെ രാത്രി ഇതുപോലെ ആയിരുന്നില്ലല്ലോ നീ പെട്ടെന്ന് ഹോട്ടൽ വച്ച്

💬 Comments

View all comments