Chapter Title : അവൻ 1 [TBS]
നല്ലൊരു ഹോട്ടൽ നോക്കി നടപ്പായി ഒടുവിൽ കണ്ടിട്ട് അത്യാവശ്യം നല്ല ബജറ്റ് ഫ്രണ്ട്‌ലി ആയ ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു അതുവരെ അവൻ വളരെ സന്തോഷവാനും,
ജോളിയുമായിരുന്നു പെട്ടെന്ന് എഴുന്നേറ്റു അവൻ അകത്തോട്ട് കയറിപ്പോയി ഭക്ഷണം ടേബിളിൽ വന്നിട്ടും അവനെ കാണാതായപ്പോൾ ഞാൻ അവൻ പോയ വഴിയേ പോയി നോക്കി ഞാൻ ചെല്ലുമ്പോൾ അവൻ എനിക്ക് വിവരീതമായി വല്ലാത്ത വിഷമത്തോടെ മടങ്ങിവരുന്നതാണ് കണ്ടത് ഞങ്ങൾ വീണ്ടും ഞങ്ങളുടെ ടേബിളിൽ വന്നിരുന്നു എന്നാൽ അകത്തോട്ട് പോയ ആളല്ല മടങ്ങിവന്ന എന്റെ കൂട്ടുകാരൻ മുമ്പിൽ കൊണ്ടുവന്നു വച്ച ഭക്ഷണം കഴിക്കാൻ പോലും മടി കാണിച്ചു വേണ്ട എന്ന് മട്ടിൽ വിഷമിച്ചിരിക്കുന്ന അവനെ കണ്ടു ഞാൻ ചോദിച്ചു.
TBS: എടാ എന്തുപറ്റി? നീ ആകെ വിഷമിച്ചിരിക്കുന്നു. നിനക്ക് ഇത് എന്താ പറ്റിയെ?
കൂട്ടുകാരൻ : ഒന്നുമില്ല
TBS: അല്ല, നിന്റെ മുഖം പെട്ടെന്ന് എന്താ ഇങ്ങനെ വാടിയിരിക്കുന്നേ എന്നോടൊപ്പം കൊച്ചിയിൽ ഇതുവരെ കണ്ട സന്തോഷമുള്ള മുഖം അല്ലല്ലോ നിനക്ക് ഇപ്പോൾ കുറച്ചുനേരം കൊണ്ട് നിനക്ക് എന്താ പറ്റിയത് നീ എന്തിനാ അകത്തോട്ട് കയറിപ്പോയത്
കൂട്ടുകാരൻ : നിനക്ക് വെറുതെ തോന്നുന്നതാ എനിക്ക് സന്തോഷത്തിന് ഒരു കുഴപ്പവുമില്ല
TBS:ആണോ? നിനക്ക് പറയാൻ താല്പര്യമില്ലെങ്കിൽ വേണ്ട. എന്നാൽ നമുക്ക് ഭക്ഷണം കഴിക്കാം
കൂട്ടുകാരൻ : എന്തോ എനിക്ക് നല്ല വിശപ്പു തോന്നുന്നില്ല എനിക്ക് ഈ ജ്യൂസ് മാത്രം മതി എന്റെ ഭക്ഷണം നീ കഴിച്ചോ
TBS: ഇതെന്താടാ ഭക്ഷണം പോലും വേണ്ടാന്ന് വയ്ക്കാനും മാത്രം ഇത്ര വിഷമിക്കാൻ ഇവിടെ ഇപ്പൊ ഉണ്ടായത്
💬 Comments
View all comments