0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

സിസ്റ്റർക്കും ഒക്കെ ഇവന്റെ പ്രായം കണ്ടിട്ട് ഞാൻ സ്കൂളിലെ ജോലിക്കായി കൊണ്ടുവന്ന ആൾ ആണെന്ന് പറഞ്ഞിട്ട് വിശ്വസിക്കാനാവാതെ ഇതുപോലെ തന്നെയായിരുന്നു. ഇവന്റെ ഈ ചെറുപ്രായം നോക്കണ്ട സ്കൂളിൽ ചെയ്യേണ്ട എല്ലാ പണികളും ഇവൻ നല്ല വൃത്തിയായി തന്നെ ചെയ്യും. ഇപ്പോൾ തന്നെ ഇവനിവിടെ ഉണ്ടായിരുന്നുവെങ്കിൽ വണ്ടി ഡ്രൈവ് ചെയ്യാൻ മദറിന് ഒരിക്കലും രജനിയുടെ ഭർത്താവിനെ വിളിക്കേണ്ടി വരില്ലായിരുന്നു. നിങ്ങൾ നോക്കിക്കോ എന്റെ പയ്യൻ ഇവിടെ ജോയിൻ ചെയ്തു കഴിഞ്ഞാൽ എല്ലാവർക്കും അവനെ കുറിച്ചുള്ള ധാരണകളെല്ലാം മാറി അവൻ നിങ്ങളെ എല്ലാവരും അത്ഭുതപ്പെടുത്തും അല്ലേടാ?

( സിസ്റ്റേഴ്സ് പരസ്പരം നോക്കി പിന്നെ ഷമീറിനെ നോക്കി ഒന്നു പുഞ്ചിരിച്ചു )

റോസിലി സിസ്റ്റർ: ജോയിച്ചാ സ്കൂൾ തുറക്കാൻ ഇനി കുറച്ചു നാളും കൂടി ബാക്കിയുള്ളൂ എന്നുമുതലാ സ്കൂളിലെ പെയിന്റിങ് പണി ആരംഭിക്കുന്നത് അവരാരും ഇതുവരെ വന്നു കണ്ടില്ല

ജോയിച്ചൻ : ഞാൻ പണിക്കാരെ വിളിച്ചിരുന്നു ഇവിടെ ഒരാഴ്ചത്തെ പണിയെ ഉള്ളൂ അതുകൊണ്ട് ഈ മാസത്തെ അവസാനത്തെ ആഴ്ച വരുമെന്നു പറഞ്ഞിട്ടുണ്ട് അവർ വരുമ്പോൾ ഞാനും ഷമീറും ഉണ്ടാകും സ്കൂളിൽ. ഇനിയും സംസാരിച്ചു നിന്ന് നേരം കളയുന്നില്ല എന്നാൽ ഞങ്ങൾ പോട്ടെ.

( സിസ്റ്റർമാരോട് യാത്ര പറഞ്ഞു ജോയിച്ചൻ ഷമീറിനോട് ബൈക്കിൽ കയറാൻ പറഞ്ഞു)

ഷമീർ : ജോയിച്ചാ, ഈ മതിലിന്റെ ഇടത്തെ അറ്റത്ത് കാണുന്ന ഇപ്പോൾ സിസ്റ്റേഴ്സ് കയറിവന്ന ചെറിയ ഗേറ്റ് താഴെയുള്ള കൃഷിസ്ഥലത്തോട്ട് പോകാൻ മാത്രമാണോ?

ജോയിച്ചൻ : അതെ

ഷമീർ : നേരത്തെ ജോയിച്ചൻ എനിക്ക് ഈ മതില് ചൂണ്ടി കാണിച്ചു തന്നപ്പോൾ ഞാൻ അറ്റത്തുള്ള ചെറിയ

💬 Comments

View all comments