Chapter Title : അവൻ 2 [TBS]
റോഡിലൂടെ ഞാൻ ആദ്യമായിട്ട് യാത്ര ചെയ്യുകയാണ്. പിന്നെ ഇങ്ങോട്ട് നോക്കിക്കേ റോഡിന്റെ ഇരു വശങ്ങളിലുമായി എന്തുമാത്രം കടകളാണ് ബിൽഡിങ്ങിനൊക്കെ നല്ല ഉയരം ഉണ്ട് ഇതെല്ലാം ജീവിതത്തിൽ ആദ്യമായിട്ട് കാണുമ്പോൾ പേടി ആവാതിരിക്കുമോ ജോയ് ഏട്ടാ
ജോയിച്ചൻ : നീ ഇതൊന്നും കണ്ട് കാര്യമില്ലാത്ത പേടിയൊന്നും മനസ്സിൽ കയറ്റേണ്ട ഇങ്ങനെയാണേൽ ഇനി നീ ജോലി ചെയ്യാൻ പോകുന്നു സ്കൂൾ കണ്ടാൽ എന്തു പറയും
ഷമീർ : അത് കണ്ട ശേഷം പറയാം. എന്തിനാ ഇത്ര വീതിയുള്ള റോഡും ഇത്രയേറെ കടമുറികളും, ഉയരമുള്ള ബിൽഡിങ്ങുകളും ഒക്കെ
ജോയിച്ചൻ : എടാ ഇത് ടൗൺ ആണ് ഒരുപാട് ആളുകൾ വന്നു പോകുന്ന ഇടം.നമ്മളുടെ ഗ്രാമവും നാട്ടിൻപുറവും ഒന്നുമല്ല അവിടെയൊക്കെ ആ ചെറിയ റോഡും കവലയിലെ ആ ഒന്ന് രണ്ട് കടമുറികളും മതി. ഇവിടെ അത് പറ്റില്ല ജീവിതത്തിൽ അതുമാത്രം കണ്ട് ശീലിച്ചിട്ടുള്ള നിനക്ക് അതിന്റെ മുകളിലോട്ടുള്ള ഇത്തരം സൗകര്യങ്ങളെല്ലാം പെട്ടെന്ന് കണ്ടപ്പോൾ ഉള്ള അന്തം വിടലിൽ നിന്നുണ്ടായ പേടിയാ നിനക്ക് ഇപ്പോൾ മനസ്സിൽ. എടാ മോനെ ഗ്രാമത്തിൽ കണ്ടത് മാത്രമല്ല ജീവിതത്തിലെ സൗകര്യങ്ങൾ അതിനു മുകളിലും വലിയ വലിയ സൗകര്യങ്ങൾ ഉണ്ട്. അതെല്ലാം നിനക്ക് ഇനി നേരിട്ട് കണ്ട് അനുഭവിച്ച് മനസ്സിലാക്കാം ഇവിടെ ജീവിക്കുമ്പോൾ അപ്പൊ ഈ പേടി ഒക്കെ അങ്ങ് പോകും
' അങ്ങനെ ഓരോന്ന് സംസാരിച്ചു സംസാരിച്ചു ഓട്ടോ നേരെ ഒരു വീടിനു മുന്നിൽ ചെന്ന് നിർത്തി ഇരുവരും അവിടെ ഇറങ്ങി വീടിനകത്തോട്ട് കയറി'
ജോയിച്ചൻ : നിനക്ക് വീട് ഇഷ്ടമായോ? എങ്ങനെയുണ്ട് കാണാൻ
ഷമീർ : കൊള്ളാം,
💬 Comments
View all comments