Chapter Title : അവൻ 2 [TBS]
നല്ല ഭംഗിയുണ്ട് നല്ല സൗകര്യമുള്ള വീട്. ജോയേട്ടൻ ഇവിടെയാണോ താമസിക്കുന്നത് ഇത് ജോയിയേട്ടന്റെ സ്വന്തം വീട് ആണോ
ജോയിച്ചൻ : എന്റെ സ്വന്തം വീട് അല്ല ഞാനിവിടെ വാടകയ്ക്ക് താമസിക്കുന്നത്
ഷമീർ : എനിക്കും ഇവിടെ താമസിക്കാൻ പറ്റുമോ?
ജോയിച്ചൻ :ഞാൻ സ്കൂളിൽ നിന്ന് രാജിവച്ചു പോകും വരയ്ക്കും നിനക്ക് ഇവിടെ വരാം താമസിക്കാം. ഞാൻ പോകുമ്പോൾ ഈ വീട് ഹൗസ് ഓണർക്ക് തിരികെ നൽകിയിട്ട് പോകും
ഷമീർ : അപ്പോൾ എന്റെ താമസം എവിടെയാ? ജോയിയേട്ടന്റെ കൂടെ ആകുമ്പോൾ എനിക്ക് ഒരു ധൈര്യമാണ്
ജോയിച്ചൻ : നിന്റെ താമസം ഒക്കെ ഞാൻ കാണിച്ചു തരാം നിനക്ക് സ്കൂളും എല്ലാവരെയും പരിചയപ്പെടുത്തി തന്നതിന് ശേഷം മാത്രമേ ഞാൻ ഇവിടുന്ന് പോകുന്നുള്ളൂ. ആദ്യം നീ പോയി ഒന്ന് കുളിച്ചിട്ടു വാ എന്നിട്ട് നമുക്ക് ഭക്ഷണം കഴിക്കാൻ പോകാം
( ഷമീർ കുളിച്ചു വന്നശേഷം ഇരുവരും പുറത്തുപോയി ഭക്ഷണം കഴിച്ചു ജോയിച്ചൻ ടൗണിന്റെ ആ ഭാഗം എല്ലാം ഷമീറിനെ കാണിച്ചുകൊടുത്തുകൊണ്ട് എല്ലാം എന്താണ് എന്തൊക്കെയാണ് അവിടെയെല്ലാം നടക്കുന്നത് എന്നിവയെ കുറിച്ച് എല്ലാം വിവരിച്ചു കൊടുത്തു )
ഷമീർ,: രാവിലെ കണ്ടപോലെയല്ല ഇപ്പോ ടൗണിൽ എല്ലാം ആളുകൾ നിറഞ്ഞിട്ടുണ്ട്
ജോയിച്ചൻ : നമ്മൾ വരുമ്പോൾ രാവിലെ ആയതുകൊണ്ടാണ് ആളുകൾ അങ്ങനെ ഇല്ലാഞ്ഞത്. ആളുകൾ കൂടുതൽ വരുന്നിടത്ത് നാട്ടുമ്പുറത്തെ സൗകര്യങ്ങൾ മതിയാവുമോ? ഇത്രയേറെ സൗകര്യങ്ങൾ എന്തിനാണ് ടൗണിൽ ഒരുക്കിയിട്ടുള്ളത് എന്ന് ഇപ്പോൾ നിനക്ക് മനസ്സിലായി കാണുമല്ലോ.
ഷമീർ :മം, സ്കൂൾ ഇവിടെ അടുത്ത് തന്നെയാണോ? അതെവിടെയാ?
ജോയിച്ചൻ : സ്കൂൾ ഞാൻ താമസിക്കുന്ന
💬 Comments
View all comments