Chapter Title : അവൻ 2 [TBS]
സുപ്പീരിയറും മറ്റു സിസ്റ്റേഴ്സും കാണും ഈ കെട്ടിടത്തിൽ നഴ്സറി സ്കൂൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ൽ. പി. സ്കൂളാണ് നമ്മൾ വന്ന് ഇറങ്ങിയ പിന്നിലെ ആ കെട്ടിടം. യൂ. പി. ഹൈസ്കൂൾ ഇവിടെനിന്ന് 4 കിലോമീറ്റർ അപ്പുറത്താണ് നീ അവിടെ പോവേണ്ട ആവശ്യമില്ല നിന്റെ എല്ലാ ആവശ്യവും, ജോലിയും വേണ്ടത് ഇവിടെയാണ് ഇനി സിസ്റ്റേഴ്സ് പറയുകയാണെങ്കിൽ മാത്രം ഹൈസ്കൂളിൽ പോയാൽ മതി
' ഷമീർ ചുറ്റും എല്ലാം ഒന്ന് നോക്കി കണ്ടതിനു ശേഷം '
ഷമീർ : ഞാൻ കരുതി ആ കെട്ടിടം മാത്രമേ ഉള്ളൂ എന്ന്. ഇത് ശരിക്കും വലിയൊരു സ്കൂള് തന്നെ രണ്ടു കെട്ടിടങ്ങളും കാണാൻ ഒരേ പോലെയുള്ള ഇരുനില കെട്ടിടം എന്താ ഈ ഗാർഡൻ ഒക്കെ കാണാനുള്ള ഒരു ഭംഗി മൊത്തത്തിൽ കൊള്ളാം ജോയ് ഏട്ടാ
ജോയിച്ചൻ : എടാ, ഇത് ടൗണിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ് അപ്പോൾ അതിന് അതിന്റേതായ പ്രൗഡിയും, ഭംഗിയിലും ഒക്കെ വേണ്ടേ. നീ ഒന്നുകൊണ്ടും വിഷമിക്കേണ്ടി വരില്ല നിനക്ക് ഇവിടെ ഒരു കുറവും ഉണ്ടാവില്ല. വാ നമുക്ക് ചെന്ന് മദറെ കാണാം ഇവിടത്തെ ഓഫീസ് മുറിയിൽ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു കാണുന്നില്ല കോൺവെന്റിൽ കാണും നമുക്ക് അങ്ങോട്ട് പോകാം
( ജോയിച്ചൻ കോൺവെന്റിൽ ചെന്ന് ബെല്ലടിച്ചതും വെളുത്ത് മെലിഞ്ഞ് അഞ്ചര അടിയോളംഉയരമുള്ള 30 വയസ്സിന് താഴെ പ്രായം തോന്നിക്കുന്ന കാണാൻ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ നായിക സംഗീതയെ പോലെ ഉള്ള ഒരു സിസ്റ്റർ വന്നു കോൺവെന്റിന്റെ ഗേറ്റ് തുറന്നതും ജോയിച്ചൻ ചിരിച്ചുകൊണ്ട് )
ജോയിച്ചൻ : ഗുഡ്മോർണിംഗ് സിസ്റ്റർ
സിസ്റ്റർ: ഗുഡ് മോർണിംഗ്, അല്ല എന്താ ജോയിച്ചൻ നേരത്തെ
ജോയിച്ചൻ : നേരത്തെയോ?
സിസ്റ്റർ: സമ്മർ വെക്കേഷൻ കഴിയാൻ ഇനിയും ദിവസങ്ങൾ ഇല്ലേ!
ജോയിച്ചൻ : ഓ, അങ്ങനെ
സിസ്റ്റർ: വീട്ടിലിരുന്നിട്ട് സ്കൂളും,പിള്ളേരെയും കാണാഞ്ഞിട്ട് ഉറക്കം വന്നിട്ടുണ്ടാവില്ല അല്ലേ.....!
ജോയിച്ചൻ : പിള്ളേരെ കണ്ടില്ലെങ്കിലും സ്കൂൾ കണ്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല പക്ഷേ ഇവിടെ ഉള്ളവരെ കാണാതായാലാ എനിക്ക് ഉറക്കം വരാത്തത്
' ജോയിച്ചൻ പറഞ്ഞത് കേട്ടതും മുഖത്ത് ഒരു തിളക്കം കൂടിയ സന്തോഷത്തോടെ കവിൾ തടങ്ങൾ ചെറുതായി ചുമന്നിട്ട് ഒരു പുഞ്ചിരി ആ ചുവന്ന ചുണ്ടിൽ വിരിയിച്ചുകൊണ്ട് '
സിസ്റ്റർ: ഹഹഹ, എന്നാൽ എല്ലാവരെയും വിളിക്കാം ഇവിടെയുള്ളവരെ കാണാഞ്ഞിട്ട് ഇനി ജോയിച്ചന്റെ ഉറക്കം പോണ്ട ഒരാളുടെ ഉറക്കം ഇല്ലാണ്ടാക്കുക എന്ന്
💬 Comments
View all comments