Chapter Title : അവൻ 2 [TBS]
എടാ, സമ്മർ വെക്കേഷൻ അല്ലേ! പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. എല്ലാവരും അവരവരുടെ നാട്ടിൽ പോയിരിക്കുകയാണ് അതാ ആരെയും കാണാത്തത്.
ഷമീർ : നമ്മളിത് എങ്ങോട്ടാ ഈ പോകുന്നതിപ്പോൾ
ജോയിച്ചൻ: സ്കൂളിന്റെ പ്രധാന കെട്ടിടത്തിലോട്ട്
' അപ്പോഴേക്കും ഇരുവരും കെട്ടിടത്തിന്റെ മുൻഭാഗത്ത് എത്തിയിരുന്നു '
ജോയിച്ചൻ : ഇതാണ് ഈ സ്കൂളിന്റെ മുൻവശം നമ്മൾ വന്നത് പിൻവശത്തെ റോഡിലൂടെ പിന്നിലുള്ള കെട്ടിടത്തിലോട്ടാണ്. ഇനിയെല്ലാം പറഞ്ഞു തരാം.
' ജോയിച്ചൻ ചൂണ്ടിക്കാണിച്ചുകൊണ്ട് '
ജോയിച്ചൻ: ഇതാണ് ഈ സ്കൂളിന്റെ മെയിൻ ഗേറ്റ് മെയിൻ ഗേറ്റ് കടന്നാൽ നേരെ ചെല്ലുന്നത് മെയിൻ റോഡിലേക്കാണ്. നേരെ മുന്നിൽ കാണുന്ന ഈ കെട്ടിടമാണ് ഇവിടുത്തെ കോൺവെന്റ് കോൺവെന്റ് മഠത്തിൽ സിസ്റ്റേഴ്സ് താമസിക്കുന്നത് അവിടെ മദർ സുപ്പീരിയറും മറ്റു സിസ്റ്റേഴ്സും കാണും ഈ കെട്ടിടത്തിൽ നഴ്സറി സ്കൂൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ൽ. പി. സ്കൂളാണ് നമ്മൾ വന്ന് ഇറങ്ങിയ പിന്നിലെ ആ കെട്ടിടം. യൂ. പി. ഹൈസ്കൂൾ ഇവിടെനിന്ന് 4 കിലോമീറ്റർ അപ്പുറത്താണ് നീ അവിടെ പോവേണ്ട ആവശ്യമില്ല നിന്റെ എല്ലാ ആവശ്യവും, ജോലിയും വേണ്ടത് ഇവിടെയാണ് ഇനി സിസ്റ്റേഴ്സ് പറയുകയാണെങ്കിൽ മാത്രം ഹൈസ്കൂളിൽ പോയാൽ മതി
' ഷമീർ ചുറ്റും എല്ലാം ഒന്ന് നോക്കി കണ്ടതിനു ശേഷം '
ഷമീർ : ഞാൻ കരുതി ആ കെട്ടിടം മാത്രമേ ഉള്ളൂ എന്ന്. ഇത് ശരിക്കും വലിയൊരു സ്കൂള് തന്നെ രണ്ടു കെട്ടിടങ്ങളും കാണാൻ ഒരേ പോലെയുള്ള ഇരുനില കെട്ടിടം എന്താ ഈ ഗാർഡൻ ഒക്കെ കാണാനുള്ള ഒരു ഭംഗി
💬 Comments
View all comments