0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 741

സാരമില്ല. ആനി പറഞ്ഞിരുന്നു ജോയ് ഒരു പുതിയ കുട്ടിയുമായി ഹൈസ്കൂളിലോട്ട് ഒരു പുതിയ അഡ്മിഷൻ ആയിട്ട് കൊണ്ടുവന്നിട്ടുണ്ട് എന്ന് അത് ഈ കുട്ടി ആണല്ലേ?

( ജോയ് ഷമീറിനെ നോക്കിക്കൊണ്ട്)

ജോയിച്ചൻ : അയ്യോ മദറിനും, ആനി സിസ്റ്റർക്കും ഒക്കെ തെറ്റി. ഇവൻ ഹൈസ്കൂളിൽ ചേരാൻ വന്ന പുതിയ സ്റ്റുഡന്റ് ഒന്നുമല്ല. ഞാൻ പോകുമ്പോൾ എനിക്കു പകരം ഒരു പുതിയ ആളെ കൊണ്ടുവരാൻ ഞാൻ നോക്കാം എന്നു പറഞ്ഞിരുന്നില്ലേ.....

മദർ : ആ

ജോയിച്ചൻ : ആ എനിക്ക് പകരം പുതുതായി ഇനി ഇവിടെ നിൽക്കാൻ വന്ന ആളാ ഇത്

മദർ: ഈശോയെ,ജോയ് എന്നാ വിഡ്ഢിത്തരംമാ ഈ പറയുന്നത് ഈ പൊടി ചെക്കനെ ആണോ? ജോയിക്ക് പകരം സ്കൂളിലോട്ട് കണ്ടെത്തിയിട്ടുള്ളത്.

' ഇതു പറഞ്ഞുകൊണ്ട് കണ്ണടയൂരി ടേബിളിൽ മുകളിൽ വച്ച് മദർ വലതുകൈ ടേബിൾ മുകളിൽ കുത്തി വിരലുകൾ നെറ്റിയിൽ വെച്ചു ജോയിയെ നോക്കി'

( മദർ ഷമീറിനോട് )

മദർ: കുട്ടി കുറച്ചുനേരം ഒന്ന് പുറത്തു വെയിറ്റ് ചെയ്യുമോ? ഞാൻ ജോയിയുമായി കുറച്ചു നേരം ഒന്ന് തനിച്ച് സംസാരിക്കട്ടെ

' മദർ ഇങ്ങനെ പറഞ്ഞതും ഷമീർ ഓഫീസ് റൂമിൽ നിന്ന് ഇറങ്ങി പുറത്തു വാതിൽക്കൽ കാത്തു നിന്നു എന്നാൽ അകത്ത് മദറും, ജോയിയും സംസാരിക്കുന്നത് വാതിലിനു പുറത്തു നിൽക്കുന്ന ഷമീറിന് കൃത്യമായി കേൾക്കാമായിരുന്നു '

മദർ:: ജോയ് ഇവിടെയുള്ള ടീച്ചേഴ്സിനോടും, സിസ്റ്റേഴ്സിനോട് ഒക്കെ തമാശകൾ പറയുന്നത് ഞാൻ കേൾക്കാറുണ്ട് ചെറുതായിയൊക്കെ ഞാനും ആ ഫലിതങ്ങൾ ഇഷ്ടപ്പെട്ടിരുന്നു ഇപ്പോ ആരും ഇവിടെ ഇല്ലാത്തതുകൊണ്ട് എന്നോട് നേരിട്ട് ആയോ ജോയിയെ. ഞാൻ ഇവിടുത്തെ മദർ ആണെന്നൊക്കെ ഗൾഫിൽ പോകുന്നതുകൊണ്ട് മറന്നതാവും

ജോയിച്ചൻ: അയ്യോ എന്റെ മദറെ അങ്ങനെയൊന്നും വിചാരിക്കല്ലേ ഞാൻ എവിടെയും പോകുന്നതുകൊണ്ട് ഒന്നും മറക്കുന്ന ആളൊന്നുമല്ല ആ പയ്യന്റെ കാര്യം ഞാൻ തമാശ പറഞ്ഞതൊന്നും അല്ല മദറിന്റെ സ്ഥാനവും, പ്രായവും എല്ലാം മറന്ന് ഞാൻ മദറിനോട് പറഞ്ഞ സീരിയസായ ഒരു കാര്യത്തെക്കുറിച്ച് തമാശ പറയാൻ നിൽക്കുമോ?ഇത് ഞാൻ ശരിക്കും കാര്യമായിട്ട് തന്നെയാ പറഞ്ഞത്

മദർ: ജോയ് ആ കുട്ടിയെ കാണിച്ചു പെട്ടെന്ന് പറഞ്ഞപ്പോൾ എനിക്കത് ജോയിയുടെ തമാശയായിട്ടാ തോന്നിയത്. എന്നാലും ജോയ്. ജോയ് ഒരാളെ കൊണ്ടുവരാം എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ജോയിയെ പോലെ മുതിർന്ന ഒരാളെ കൊണ്ടുവരുമെന്ന്. ഇത് എന്നോട് പറഞ്ഞ വാക്ക് പാലിച്ചില്ല എന്ന് പറയാതിരിക്കാൻ വേണ്ടി ഒരാളെ

💬 Comments

View all comments