0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

സ്കൂളിലെയും, കുട്ടികളുടെയും ഇങ്ങനെയുള്ള പല ചെറിയ കാര്യങ്ങളൊക്കെ നോക്കാൻ വരുന്ന ഒരു പെണ്ണാണ്.അതുകൊണ്ടുതന്നെ രജനി സ്കൂളിലുള്ളത്എല്ലാവർക്കും വലിയ സഹായമാണ് . ഈ ടൗണിൽ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത് നാലുവർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. അന്നുമുതലാ അവളുടെ ജീവിതത്തിലെ കഷ്ടകാലം തുടങ്ങിയതും ആ കുടുംബത്തിലെ മനസ്സമാധാനം ഇല്ലാതായത്

ഷമീർ : വിവാഹശേഷം എന്തുപറ്റി?

ജോയിച്ചൻ :എടാ,അവളുടെ ഭർത്താവ് തികഞ്ഞ മദ്യപാനിയും, മഹാ തല്ലിപ്പൊളിയുമായിരുന്നു അത് എല്ലാവരും അറിയാൻ വൈകിപ്പോയി. ഇപ്പൊ മുകേഷേട്ടൻ പോലീസിനെ ഇടപെടുത്തി അവനെ ഒന്ന് പേടിപ്പിച്ചത് കൊണ്ട് കുറച്ചുകാലമായി പ്രശ്നങ്ങൾ ഒന്നുമില്ലാതെ പോകുന്നു. ഇതൊന്നും അവളെ സ്കൂളിൽ വെച്ച് കണ്ട് ഇടപഴകുമ്പോൾ ചോദിക്കരുത്.

ഷമീർ : ഇല്ല

ജോയിച്ചൻ : സ്കൂൾ തുറക്കാറാവുമ്പോഴേക്കും വരും രജനി അപ്പോ കാണാം നിനക്ക്. എന്നാൽ ഇനി നമുക്ക് പോവാം നിനക്കിനി എന്തെങ്കിലും വാങ്ങിക്കാനോ? അങ്ങനെ എന്തെങ്കിലും ഉണ്ടോ?

ഷമീർ : എനിക്കൊന്നും വാങ്ങിക്കാനില്ല. എനിക്കൊന്ന് ഫോൺ ചെയ്യണം നാട്ടിലോട്ട്

ജോയിച്ചൻ : ആരെ?

ഷമീർ : TBS നെ ഇവിടെ എത്തിയിട്ട് ഇതുവരെ ഞാൻ അവനെ വിളിച്ചിട്ടില്ല

ജോയിച്ചൻ : അവനെയോ, നമുക്ക് വിളിക്കാം വീടിനു കുറച്ച് അടുത്തായിട്ട് ഒരു ടെലിഫോൺ ബൂത്ത് ഉണ്ട് തിരിച്ചുപോകുമ്പോൾ അവിടുന്ന് വിളിക്കാം

( അങ്ങനെ പാർക്കിൽ നിന്ന് ഇറങ്ങി നേരെ വീട്ടിലോട്ട് തിരിച്ചു. പോകും വഴി ടെലിഫോൺ ബൂത്തിന്റെ മുന്നിൽ വണ്ടി നിർത്തി ഷമീറിനോട് ഫോൺ ചെയ്യാൻ പറഞ്ഞുകൊണ്ട് ജോയിച്ചൻ പുറത്ത് കണ്ട പരിചയക്കാരനോട് സംസാരിച്ചുകൊണ്ടിരുന്നു. ബെല്ലടിക്കുന്ന ഫോൺ എടുത്തു കൊണ്ട്)

TBS: ഹലോ,ആരാ?

ഷമീർ : ഇത് ഞാനാടാ

TBS:

💬 Comments

View all comments