Chapter Title : അവൻ 2 [TBS]
പിന്നെ ഇനി നീ എന്നെ വീട്ടിലെ ഈ ലാൻഡ് ഫോണിലേക്ക് വിളിക്കേണ്ട പകരം കവലയിലെ നമ്മുടെ കുമാരൻ ചേട്ടന്റെ കടയുടെ അടുത്തുള്ള കോയിൻ ഫോണിലോട്ട് വിളിച്ചാൽ മതി. അതാവുമ്പോൾ എനിക്ക് നിന്നോട് നല്ല ഫ്രീയായിട്ട് സംസാരിക്കാം വീട്ടിൽ ആവുമ്പോൾ ഒന്നും വിശദമായി ചോദിച്ചറിയാനോ, സംസാരിക്കാനോ പറ്റില്ല.ഇവിടത്തെ ബഹളം കൊണ്ടും ആൾക്കാരെ കൊണ്ടും
ഷമീർ : ഇനി എന്നാ നിന്നെ വിളിക്കാൻ പറ്റുക എന്ന് അറിയില്ല എന്നാലും നീ പറഞ്ഞപോലെ ഞാൻ കുമാരൻ ചേട്ടന്റെ ഫോണിലേക്ക് വിളിക്കാം
TBs: വിളിക്കുമ്പോൾ രാത്രി 9:30 ന്ന് ശേഷം വിളിച്ചാൽ മതി അങ്ങനെയാവുമ്പോൾ കവലയിൽ അധികമാരും ഉണ്ടാവില്ല നമുക്ക് തുറന്നു സംസാരിക്കാം
ഷമീർ : ശരി ഞാൻ അങ്ങനെ ചെയ്യാം പക്ഷേ ഈ ആഴ്ച എനിക്ക് നിന്നെ വിളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ഞാനിവിടെയൊക്കെ ഒന്ന് പഠിച്ചു വരുന്നതേയുള്ളൂ അടുത്ത തിങ്കളാഴ്ച രാത്രി ഞാൻ വിളിക്കാം നീ പത്തുമണിവരെ കവലയിൽ കാത്തു നിന്നിട്ടും എന്റെ ഫോൺ വന്നില്ലെങ്കിൽ നീ പിന്നെ വെയിറ്റ് ചെയ്യേണ്ട
TBS: എന്നാൽ അങ്ങനെ ആയിക്കോട്ടെ ഞാൻ തിങ്കളാഴ്ച ഫോണിന് അടുത്തുണ്ടാകും
( അതിനുശേഷം ഞാനും എന്റെ കൂട്ടുകാരനും തമ്മിലുള്ള എല്ലാ ഫോണുകളും കവലയിലെ കോയിൻ ഫോണിലോട്ട് ആയിരുന്നു വിളിക്കാറ് )
' അങ്ങനെ ഫോൺ വെച്ച ശേഷം ഷമീറും,ജോയിച്ചനും തിരികെ വീട്ടിൽ ചെന്നു. പിന്നീടുള്ള ആ ആഴ്ച മുഴുവൻ ജോയിച്ച നോടൊപ്പം ടൗണിൽ കറങ്ങി ടൗണിലെ മുക്കും മൂലയും എല്ലാം കണ്ടു മനസ്സിലാക്കി എല്ലായിടങ്ങളും ജോയിച്ചൻ ഷമീറിന് പരിചയപ്പെടുത്തിക്കൊടുത്തു ആ ഒരാഴ്ചയോടെ ഷമീറിന് ടൗൺ അവന്റെ നാട്ടിൻപുറം പോലെ
💬 Comments
View all comments