Chapter Title : അവൻ 2 [TBS]
പരിചയമായിരുന്നു ടൗണിലെ പോക്കറ്റ് റോഡുകളും എല്ലാ ഇടങ്ങളും. ടൗണിനെ പറ്റി മുഴുവൻ അറിഞ്ഞതും ക്രമേണ മനസ്സിലുണ്ടായിരുന്ന ടൗൺ കണ്ടിട്ടുള്ള ഉൾഭയം മാറികിട്ടി. ജോയിച്ചന് ഷമീർ നാട്ടിൻപുറത്ത് പോലെ ടൗണിൽ പെരുമാറുന്നത് കണ്ടപ്പോൾ സന്തോഷവും, ഷമീറിന്റെ പുറത്തുള്ള ആത്മവിശ്വാസവും കൂടി വന്നു. പറഞ്ഞപോലെ തിങ്കളാഴ്ച ഷമീർ എന്നെ വിളിച്ചു'
TBS: ഹലോ ഷമീർ ആണോ?
ഷമീർ : ഞാൻ തന്നെയാണ്. നീ കുറെ നേരമായോ? വന്നിട്ട്
TBS: ഇല്ല, ഞാൻ കവലയിൽ വന്നിട്ട് ഒരു അഞ്ചുമിനിറ്റ് ആയിട്ടുള്ളൂ
ഷമീർ : കുമാരൻ ചേട്ടൻ ഉണ്ടോ അവിടെ? കവലയിൽ ആരൊക്കെ ഉണ്ട്
TBS: കുമാരൻ ചേട്ടൻ കട അടച്ചു പോയി കവലയിൽ അങ്ങനെ ആരുമില്ല നീ പറ
എന്തൊക്കെയുണ്ട് അവിടുത്തെ വിശേഷങ്ങൾ എങ്ങനെ പോകുന്നു കാര്യങ്ങളൊക്കെ
ഷമീർ : കാര്യങ്ങളൊക്കെ പഴയതുപോലെ തന്നെയാ കഴിഞ്ഞ ഒരാഴ്ച ജോയിച്ചനും, ഞാനും ഈ ടൗൺ മൊത്തം കറങ്ങി ഇപ്പോൾ എനിക്ക് ഇവിടം നല്ലതുപോലെ അറിയാം. എനിക്കിപ്പോൾ ഇവിടെ നിൽക്കാൻ ഒരു കുഴപ്പവുമില്ല ഇവിടെ വന്നിട്ട് ടൗൺ കണ്ടപ്പോൾ ഉള്ള ഭയമെല്ലാം മാറി
TBS: നിന്നോടൊപ്പം ജോയിച്ചനും ഉണ്ടോ?
ഷമീർ : ഇല്ലടാ ഞാൻ ഒറ്റയ്ക്ക് വന്ന് ഫോൺ ചെയ്യുന്നത് ഇനി ഇവിടെ നടക്കാൻ ഒരാളുടെ കൂട്ട് ഒന്നും എനിക്ക് വേണ്ട. ജോയിച്ചൻ വീട്ടിലിരുന്ന് സ്കൂളിൽ ജോയിച്ചന് നൽകാനുള്ള ജോയിച്ചന്റെ സർവീസ് പേപ്പറുകളും എല്ലാം എഴുതി ശരിയാക്കുകയാണ് സ്കൂളിലെ ജോലി ഒഴിവാക്കി ഇറങ്ങുമ്പോൾ അതെല്ലാം ക്ലിയർ ചെയ്തു കൊടുക്കേണ്ടത് കൊണ്ട് ആ തിരക്കിലാണ്.
TBS: ഹാവൂ, അപ്പോൾ നമുക്ക് ഒന്ന് ഫ്രീയായി സംസാരിക്കാം അല്ലേ
💬 Comments
View all comments