0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

തിങ്കളാഴ്ച നീ ഇതേ സമയത്ത് തന്നെ വിളിച്ചാൽ മതി ഞാൻ ഫോണിന്റെ അടുത്ത് ഉണ്ടാകും എന്നാൽ ശരി ഞാനും വെക്കുകയാണ്

( അങ്ങനെ ഫോൺ ചെയ്തതിനുശേഷം തിരികെ വീട്ടിലെത്തിയ ഷമീറിനോട് ജോയിച്ചൻ )

ജോയിച്ചൻ : ഫോൺ ചെയ്തോ? എന്തൊക്കെയുണ്ട് കൂട്ടുകാരന്റെയും, നാട്ടിലെയും വിശേഷങ്ങൾ?

ഷമീർ : സുഖം തന്നെ

ജോയിച്ചൻ: എന്നാൽ കിടക്കാൻ നോക്ക് നാളെ നമുക്ക് പത്തുമണിയാവുമ്പോഴേക്കും സ്കൂളിലെത്തണം നാളെ മുതൽ സ്കൂളിൽ പെയിന്റ് പണിക്കാർ അവരുടെ പണി തുടങ്ങുകയാണ് നീ അവരോടൊപ്പം എല്ലാം ഇടവും നോക്കണം അവർ എങ്ങനെ പെയിന്റ് പണി ചെയ്യുന്നു എന്തെങ്കിലും കള്ളത്തരം കാണിക്കുന്നുണ്ടോ, നന്നായിട്ടാണോ? എന്നൊക്കെ നോക്കണം. നിനക്ക് അത്യാവശ്യം പെയിന്റ് പണി അറിയുന്നതല്ലേ അതുകൊണ്ട് അവർ കള്ളത്തരം കാണിച്ചാൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല

ഷമീർ : അതെല്ലാം ഞാൻ നോക്കിക്കോളാം അവരുടെ പൈന്റിങ് എങ്ങനെയുണ്ടെന്ന് ഞാൻ കണ്ട ശേഷം പറയാം

( അങ്ങനെ പിറ്റേദിവസം ഷമീറും, ജോയിച്ചനും സ്കൂളിലെത്തി. അവർ എത്തും മുമ്പേ പണിക്കാർ വന്നവരുടെ പെയിന്റ് പണി തുടങ്ങിക്കഴിഞ്ഞിരുന്നു. ജോയിച്ചൻ സ്കൂളിലെത്തിയതും ആദ്യം തന്നെ ഷമീറിനെ മതിലിന് താഴെയുള്ള കൃഷിസ്ഥലം കാണിച്ചു പരിചയപ്പെടുത്തുവാൻ അങ്ങോട്ടു കൊണ്ടു പോയി )

ജോയിച്ചൻ : നമുക്ക് ആദ്യം കൃഷിസ്ഥലത്ത് പോകാം

ഷമീർ : ശരി

' മതിലിന് അറ്റത്തുള്ള ചെറിയ ഗേറ്റ് തുറന്ന് താഴോട്ടുള്ള മുപ്പതോളം പടവുകൾ ഇറങ്ങി താഴേ എത്തിയ ശേഷം'

ഷമീർ : ഞാൻ ഈ ഗേറ്റിന്റെ അടുത്ത് ഇത്രയധികം പടികൾ ഉള്ളത് കണ്ടിരുന്നില്ല. സ്കൂളും , സ്കൂളിന്റെ മുറ്റവും ഈ സ്ഥലവും ഒരേ പോലെ ആണെന്നാ

💬 Comments

View all comments