Chapter Title : അവൻ 2 [TBS]
കരുതിയത് ഇതിങ്ങനെ താഴെ മേലെ ഇരിക്കുന്ന സ്ഥലമാണെന്ന് കരുതിയില്ല
ജോയിച്ചൻ : ഈ സ്ഥലങ്ങൾ രണ്ടും ഇങ്ങനെ ആയതുകൊണ്ടും പിന്നെ അവിടെ ആ ഗേറ്റ് പൂട്ടുന്നതുകൊണ്ടുമാണ് സ്കൂളിലെ കുട്ടികൾക്കാർക്കും കൃഷി സ്ഥലത്തോട്ട് കടക്കാൻ പറ്റാത്തത്
' ഇരുവരും അങ്ങനെ സംസാരിച്ച് നിൽക്കുമ്പോൾ അവരുടെ അടുത്തോട്ട് 60 വയസ്സിന് അടുത്ത് പ്രായമുള്ള ഒരു ഒരാളും 15 വയസ്സിനടുത്ത് പ്രായമുള്ള ഒരു പയ്യനും നടന്നുവരുന്നത് ഷമീർ കണ്ടത് '
ജോയിച്ചൻ : ആ വർക്കിച്ചൻ ഇവിടെ ഉണ്ടായിരുന്നോ?
( ജോയിച്ചൻ ഷമീറിനോട്)
ജോയിച്ചൻ : ഇതാണ് വർക്കിച്ചൻ സ്കൂളിലെ മോട്ടറും, പമ്പ് സെറ്റും എല്ലാം നന്നാക്കാൻ വരുന്നത് വർക്കിച്ചൻ ആണ്.
വർക്കിച്ചൻ : ഇതാരാ ജോയിയെ ഈ കുട്ടി?
ജോയിച്ചൻ: ഇതാണ് ഷമീർ ഞാൻ പോയാൽ സ്കൂളിലെ കാര്യങ്ങൾ എല്ലാം നോക്കാൻ വേണ്ടി വന്ന പുതിയ ആൾ. ഇവൻ എന്റെ നാട്ടുകാരനാണ്
( ജോയിച്ചൻ വർക്കിച്ചനോട്)
ജോയിച്ചൻ : എന്തുപറ്റി വർക്കിച്ചാ പമ്പ് സൈറ്റിന് എന്തെങ്കിലും തകരാറുണ്ടോ?
വർക്കിച്ചൻ :ഇല്ല, ഞാൻ പമ്പ് സെറ്റ് ഒന്ന് ക്ലീൻ ചെയ്യാൻ വേണ്ടി വന്നതാ. കഴിഞ്ഞു തിരിച്ചു പോവുകയാണ് സ്കൂളൊക്കെ തുറക്കാൻ പോവുകയല്ലേ അതിനുമുന്നേ ഒന്ന് ക്ലീൻ ചെയ്തു വെക്കാമെന്ന് കരുതി അല്ലെങ്കിൽ സ്കൂൾ തുറക്കുമ്പോൾ മദറിന്റെ വിളി, രജനിയെ കടയിലോട്ട് പറഞ്ഞയക്കൽ ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്. സ്കൂൾ അടച്ചത് കൊണ്ട് പമ്പ് സെറ്റ് അങ്ങനെ ഉപയോഗിച്ചിട്ടില്ലല്ലോ അപ്പോൾ അതിനകത്ത് എന്തെങ്കിലും കെട്ടിക്കിടക്കാനുള്ള സാധ്യതകൾ ഏറെയാണ് അതിപ്പോയെ വന്നു നോക്കി ക്ലീൻ ചെയ്താൽ ഞാനീ പറഞ്ഞതൊക്കെ ഒഴിവാക്കാമല്ലോ
( ജോയിച്ചൻ ഷമീറിനെ കാണിച്ചുകൊണ്ട്
💬 Comments
View all comments