Chapter Title : അവൻ 2 [TBS]
ആ കൃഷി സ്ഥലം മൊത്തം ഒന്നു നോക്കിയിട്ട് '
ഷമീർ: ഹോ ഇത് ഒരുപാട് ഉണ്ടല്ലോ? മൊത്തം വാഴയാണ് പിന്നെ പപ്പായയും, ചീരയും കൊള്ളാം കാണാൻ നല്ല ഭംഗിയുണ്ട്
( ഇങ്ങനെ പറഞ്ഞുകൊണ്ട് ഇരുവരും മുന്നോട്ടു നടന്നു കുറച്ചു മുന്നോട്ടു നടന്നതും അവിടെ ഒരു ഓടിട്ട ഷെഡ് കണ്ടു )
ജോയിച്ചൻ : ഇതാണ് പമ്പ് ഹൗസ് അതായത് പമ്പ് സെറ്റ് ഇരിക്കുന്ന സ്ഥലം
'ജോയിച്ചൻ അതിന്റെ വാതിൽ തുറന്ന് അകത്തുകയറി പുറകെ ഷമീറും അത്യാവശ്യം വലിപ്പമുള്ള ഒരു ഷെഡ് ആയിരുന്നു അത്. അതിനകത്ത് നീളവും, വീതിയും ഉള്ള ഒരു ബെഞ്ചും അതിനപ്പുറത്ത് ആയിട്ട് ഒരു സ്റ്റൂളും താഴെ ഒരു കോർണറിൽ ബക്കറ്റിൽ സ്പാനറും, സ്ക്രൂഡ്രൈവറും തുടങ്ങിയ ടൂൾസ് ഉണ്ട്. ഷെഡിന്റെ ഏറ്റവും മുന്നിൽ വലിപ്പമുള്ള രണ്ട് പമ്പ് സെറ്റുകളും ചുമരിൽ അതിന്റെ സ്വിച്ചുകളും ഘടിപ്പിച്ചിട്ടുണ്ട് '
ജോയിച്ചൻ : ഇതാണ് ഇവിടത്തെ പമ്പ് സെറ്റ് വർക്കിച്ചൻ ഇപ്പോ വന്ന് ക്ലീൻ ചെയ്ത് പോയ പമ്പ്. താഴെ കിടക്കുന്ന ടൂൾസ് മുഴുവൻ വർക്കിച്ചന്റെ ആണ് വർക്കിച്ചൻ വരുമ്പോൾ കൊണ്ടുവരേണ്ട മടിക്ക് കുറച്ചു ടൂൾസ് ഇവിടെ വച്ചിട്ട് പോയതാ . ഇതിൽനിന്നാണ് ഈ കൃഷി സ്ഥലത്തോട്ടും, സ്കൂളിലോട്ടും വേണ്ട വെള്ളം പമ്പ് ചെയ്യുന്നത്. ടാങ്കിൽ വെള്ളമില്ലാണ്ട് ആകുമ്പോഴോ കൃഷി നനക്കാനാവുമ്പോ എല്ലാം ഇവിടെ വന്നു സ്വിച്ച് ഇട്ടാൽ മതി.
( ഇങ്ങനെ ഷെഡ്ഡിനകത്തെ കാര്യങ്ങളെല്ലാം കാണിച്ചുകൊടുത്തു അതെല്ലാം നോക്കി മനസ്സിലാക്കിയശേഷം ഷമീർ ഷെഡ്ഡിൽ നിന്ന് പുറത്തിറങ്ങി നേരെ അതിന്റെ മുൻപിലോട്ട് പോയി . അവിടെ സ്ക്വയർ രൂപത്തിൽ നിറയെ
💬 Comments
View all comments