Chapter Title : അവൻ 2 [TBS]
വെള്ളമുള്ള വലിയൊരു കിണർ അതിൽ പമ്പ് സെറ്റുകളുടെ 2 പൈപ്പുകളും ഇറക്കി കെട്ടി വെച്ചിരിക്കുന്നു അതിനുചുറ്റും വാഴകളും മറ്റു കൃഷികളും. കൃഷി സ്ഥലത്തിന്റെ അറ്റത്ത് ആവശ്യത്തിന് ഉയരമുള്ള മതിലുകെട്ടി തിരിച്ചിരിക്കുന്നു അതിനുമപ്പുറം റോഡും കടന്നു പോകുന്നു )
ജോയിച്ചൻ : ഇതാണ് ഇവിടത്തെ കിണർ. കണ്ടാൽ കുളം പോലെ ഉണ്ടല്ലേ? ഈ കിണറ്റിൽ നിന്നാണ് സ്കൂളിലോട്ടും കൃഷിയിടത്തിലോട്ടും ഉള്ള വെള്ളം എടുക്കുന്നത്. എമിലി സിസ്റ്ററും, റോസിലി സിസ്റ്ററും രാവിലെ വന്ന് വാഴയും എല്ലാം നനച്ചു പോയിട്ടുണ്ട് അതാ ഇവിടെയെല്ലാം നനഞ്ഞിരിക്കുന്നത്. നീ നനച്ചാൽ മാത്രം പോരാ എല്ലാ കൃഷിയും നോക്കണം നല്ലതുപോലെ
ഷമീർ : ജോയ് ഏട്ടാ ആ റോഡ് എങ്ങോട്ട് പോകുന്നതാ മതിൽ അപ്പുറത്തുള്ള അങ്ങോട്ട് എങ്ങനെയാ പോവുക
ജോയിച്ചൻ : അത് അവിടെയുള്ള വീടുകളിലോട്ട് പോകുന്നതാ മുകേഷേട്ടന്റെ അവിടെനിന്ന് കുറച്ചു മുന്നോട്ട് പോയി ഇടത്തോട്ടുള്ള റോഡിലൂടെ കയറിയാൽ അവിടെയെത്താം. നീ വാ നമുക്ക് അങ്ങോട്ട് പോകാം
( ഇരുവരും നടന്നു വാഴത്തോട്ടത്തിനകത്ത് കൂടെ മതിലിന് അരികിലോട്ട് നീങ്ങി )
ജോയിച്ചൻ: ഈ മതില് സ്കൂളിന്റെ താണ് ഇത് സ്കൂളിന്റെ ബൗണ്ടറി ആണ് ഈ മതിൽ കടന്ന് കുറുക്കന്മാരും, തെരുവ് നായ്ക്കളും എല്ലാം കടന്നുവന്ന് കൃഷികൾ നശിപ്പിക്കാറുണ്ട് അതുകൊണ്ട് നീ ഇവിടെ നല്ലവണ്ണം ശ്രദ്ധിക്കണം കള്ളന്മാരും മൃഗങ്ങളോ ഒന്നും തന്നെ ഇങ്ങോട്ട് ഇതുവഴി കടക്കാതെ നോക്കണം നിന്റെ ഒരു ശ്രദ്ധ എപ്പോഴും ഇവിടെ വേണം. നമുക്കിനി സ്കൂളിലോട്ട് പോകാം അവിടെ പെയിന്റ് പണിക്കാർ അവരുടെ പണി തുടങ്ങിയിട്ടുണ്ട് അതെവിടെ വരെയായി എങ്ങനെയുണ്ട് എന്ന് നോക്കണം
(
💬 Comments
View all comments