Chapter Title : അവൻ 2 [TBS]
ഇരുവരും അവിടെ നിന്ന് നേരെ എൽ.പി സ്കൂൾ കെട്ടിടത്തിലോട്ട് വന്നു അവിടെ പണിക്കാർ പെയിന്റ് അടിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു ജോയിച്ചൻ അവരോട് എല്ലാം സംസാരിച്ചുകൊണ്ട് ഓരോ നിലകളിലെയും ക്ലാസ് മുറിയിലോട്ടു, സ്റ്റാഫ് റൂമിലോട്ടും, കുട്ടികളുടെ ബാത്റൂമുകളും അങ്ങനെയാ സ്കൂൾ കെട്ടിടം മുഴുവൻ കാണിച്ചു ഷമീറിന് പരിചയപ്പെടുത്തിക്കൊടുത്തു ശേഷം അവിടെ നിന്ന് പിന്നിലുള്ള വഴിയിലൂടെ നഴ്സറി സ്കൂളിലോട്ട് ചെന്നു അവിടെ വരാന്തയിൽ പെയിന്റ് അടിച്ചു കൊണ്ടിരിക്കുന്ന പണിക്കാരൻ ചെക്കനോട് ആനി സിസ്റ്റർ ചിരിച്ചു സംസാരിച്ചു അവന്റെ പണി നോക്കി നിൽക്കുന്നുണ്ടായിരുന്നു ഇവരെ കണ്ടതും)
ആനി സിസ്റ്റർ : ജോയിച്ചാ പറഞ്ഞപോലെ പണിക്കാര് രാവിലെ തന്നെ വന്നു എൽ പി സ്കൂളിലും പണിക്കാർ ഉണ്ട്
ജോയിച്ചൻ : ഞാൻ അവരെയെല്ലാം കണ്ടു ഞാൻ ഇവർ പണിക്കാർ വരുന്നതിനു മുന്നേ വന്നിരുന്നു നേരെ കുഞ്ഞുവിനെ കൊണ്ടുപോയി നമ്മുടെ കൃഷി സ്ഥലം മൊത്തം ഒന്ന് കാണിച്ചു പരിചയപ്പെടുത്തി എടുക്കുകയായിരുന്നു. വർക്കിച്ചനും ഉണ്ടായിരുന്നു അവിടെ
ആനി സിസ്റ്റർ : അതെയോ? എന്നിട്ട് എന്തൊക്കെയുണ്ട് ഷമീർ വിശേഷങ്ങൾ സ്കൂളും നിങ്ങളുടെ കൃഷിസ്ഥലവും എല്ലാം കണ്ടിട്ട് എങ്ങനെയുണ്ട് ഇഷ്ടപ്പെട്ടോ?
ജോയിച്ചൻ : അവനെല്ലാം കണ്ട് ഞെട്ടി ഇരിക്കുകയാണ് ജീവിതത്തിൽ ആദ്യമായിട്ടാ ഇത്രയും വലിയ സ്കൂൾ കാണുന്നവൻ
ആനി സിസ്റ്റർ: ഹഹഹ
ജോയിച്ചൻ : ആനി സിസ്റ്ററെ ഞാനിവനെ നഴ്സറി കെട്ടിടത്തിന്റെയും എല്ലായിടവും ഒന്ന് കാണിച്ചു പറഞ്ഞു കൊടുക്കട്ടെ അതും കൂടി ആകുമ്പോൾ എന്റെ പകുതി ജോലി കഴിയും അതുകഴിഞ്ഞ് ഞാൻ വരാം
ആനി സിസ്റ്റർ: അങ്ങനെ ആയിക്കോട്ടെ മദർ വരുമ്പോഴേക്കും വരില്ലേ മദർ ജോയ് വന്നില്ലേ എന്ന് തിരക്കി
💬 Comments
View all comments