0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

ഇട്ടിട്ട് പോയതോ ആവും

ഷമീർ : എല്ലാം നല്ല വിലകൂടിയ ചെരുപ്പുകൾ ആണ് തുന്നി നന്നാക്കാൻ പറ്റുന്ന ചെറിയ കേടുകളെ ഉള്ളൂ കണ്ടിട്ട്. നാട്ടിലെ പെണ്ണുങ്ങൾ ആണെങ്കിൽ ഇങ്ങനെയൊന്നും കളയില്ല

ജോയിച്ചൻ : നീ അതൊന്നും നോക്കി നിൽക്കാതെ വാ

' ഇങ്ങനെ പറഞ്ഞുകൊണ്ട് ജോയിച്ചൻ ഷമീറിനെയും കൂട്ടി നാലാമത്തെ വാതിലിലൂടെ പുറത്തിറങ്ങി ആ വരാന്തയിലൂടെ കുറച്ചു മുന്നോട്ടു നടന്നു.അവിടെ വലതുവശത്ത് ക്ലാസ് മുറിയുടെ വലുപ്പത്തിൽ ഒരു മുറി ഉണ്ടായിരുന്നു ജോയിച്ചൻ അത് തുറന്നു. അതിനകത്ത് ഒരു ബെഞ്ചും, ഡെസ്കും രണ്ട് കസേരകളും ഒന്ന് രണ്ട് പഴയ പത്രങ്ങളും ഉണ്ട്. പിന്നെ ഒരു കോർണറിൽ ചെറിയ ടേബിളും അതിൽ ചായ ഉണ്ടാക്കുന്ന കെറ്റലും ഉണ്ടായിരുന്നു '

ജോയിച്ചൻ : ഇത് വെറും ഒരു മുറിയാണ് ടീച്ചേഴ്സ് ഇത് അവരുടെ വായന സ്ഥലവും ചായകുടിച്ച് വിശ്രമിക്കാനുള്ള ഒരു വിശ്രമകേന്ദ്രവും ആക്കി മാറ്റിയതാണ്

' ആ മുറിയടച്ച് ഇടതു സൈഡിലോട്ടു നടന്നു അവിടെ അതുപോലെ മൂന്നു വാതിലുകൾ ഉണ്ടായിരുന്നു അതിൽ ആദ്യത്തെ രണ്ടെണ്ണം ബാത്റൂമുകളും അവസാനത്തേത് ഒരു കട്ടിലും, അലമാരയുമുള്ള അത്യാവശ്യം വലിപ്പമുള്ള ഒരു മുറിയായിരുന്നു. ജോയിച്ചൻ അതെല്ലാം തുറന്നു കാണിച്ച ശേഷം '

ജോയിച്ചൻ : ഇത് രണ്ടും ബാത്റൂമുകളാണ് ഒന്ന് കുളിക്കാനും മറ്റൊന്ന് ടോയ്ലറ്റുമാണ് കട്ടിലുള്ള അവസാനത്തെ മുറി ഒരു മേക്കപ്പ് റൂം ആണ് കുട്ടികളെ പരിപാടികൾ ഉണ്ടാകുമ്പോൾ മേക്കപ്പ് ചെയ്യാനും ഒക്കെ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കിയതാണ്. ഇതോടുകൂടി രണ്ടാം നില അവസാനിച്ചു. ഈ മൂന്ന് വാതിലുകളുടെയും നേരെ മുന്നിൽ കാണുന്ന ഈ ചുമരാണ് ഈ രണ്ടാം

💬 Comments

View all comments