Chapter Title : അവൻ 2 [TBS]
നിലയുടെ അവസാനം ഇതിന്റെ അറ്റത്ത് കാണുന്ന ജനാല തുറന്നു താഴോട്ട് നോക്കിയാൽ നമ്മുടെ എൽപി സ്കൂളിന്റെ പിന്നിലൂടെ നമ്മൾ ഇങ്ങോട്ട് വരുന്ന വഴിയും എൽ പി സ്കൂളും,, എൽ പി സ്കൂളിന്റെ മെയിൻ ഗേറ്റും എല്ലാം കാണാം.
( ഷമീർ ആ ജനാല തുറന്നു നോക്കി )
ഷമീർ : ഇവിടെ നിന്നു നോക്കിയാൽ ജോയിച്ചൻ പറഞ്ഞതുപോലെ എല്ലാം നന്നായിട്ട് കാണാം ആരൊക്കെ എൽ പി സ്കൂളിൽ നിന്ന് ഇങ്ങോട്ട് വരുന്നുണ്ട് ആരൊക്കെ ഇവിടുന്നങ്ങോട്ട് പോകുന്നുണ്ട് എന്ന് എല്ലാം കൃത്യമായി അറിയാൻ പറ്റും. പിന്നെ നേരെ മുന്നോട്ട് നോക്കിയാൽ മുകേഷേട്ടന്റെ വീടും കൃത്യമായി നല്ലവണ്ണം കാണാം
ജോയിച്ചൻ : ഇതുപോലെ സ്കൂളിന്റെ ചുറ്റും എല്ലാം കൃത്യമായി നിരീക്ഷിച്ചു കാണാൻ വേണ്ടിയാണ് ഈ ജനാല വെച്ചത്
ഷമീർ : ഈ രണ്ട് ബാത്റൂമുകളും നല്ല വൃത്തിയും സൗകര്യവുമുണ്ട്
ജോയിച്ചൻ : അത് ഇവിടത്തെ ടീച്ചേഴ്സും ചിലപ്പോഴൊക്കെ രജനിയും വൃത്തിയാക്കി ഇടുന്നതുകൊണ്ട. ഇപ്പോൾ നിനക്ക് ഈ കെട്ടിടം മുഴുവനായിട്ട് ഏകദേശം മനസ്സിലായി കഴിഞ്ഞല്ലോ ഇനി നമുക്ക് താഴോട്ട് പോകാം മദർ വന്നിട്ടുണ്ടാകും
( അങ്ങനെ ആ രണ്ടാം നിലയിലെ വരാന്തയുടെ അറ്റത്ത് നിന്ന് നടന്ന് വരാന്തയുടെ തുടക്കത്തിലുള്ള സ്റ്റെയർകെയ്സിനടുത്ത് എത്തി അതിലൂടെ താഴെ ഇറങ്ങി. താഴെ നിലയിൽ പെയിന്റ് പണിക്കാർ പണി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവർ നേരെ ചെന്ന് മദറിനെ കണ്ടു)
ജോയിച്ചൻ : ഗുഡ്മോർണിംഗ് മദർ
മദർ: ജോയ് എവിടെയായിരുന്നു? പണിക്കാർ വന്നിട്ടും കാണാതായപ്പോൾ ഞാൻ ഒന്ന് ശങ്കിച്ചു
ജോയിച്ചൻ : എന്നെ തിരക്കിയ കാര്യം ആനി സിസ്റ്റർ പറഞ്ഞിരുന്നു
💬 Comments
View all comments