0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

അതെ, ജോയിക്ക് എവിടെയും കിട്ടിയില്ലെങ്കിൽ എന്റെ മനസ്സിൽ ഒരു കാര്യം തോന്നുന്നുണ്ട് അത് ശരിയാകുമോ? മറ്റുള്ളവർക്ക് ഇഷ്ടമാകുമോ? എന്നെനിക്കറിയില്ല അതാ ഞാൻ മിണ്ടാതിരുന്നത്

ജോയിച്ചൻ : അതെവിടെയാ? മദർ പറ

മദർ: ആദ്യം ജോയ് താമസസൗകര്യം ഈ കുട്ടിക്ക് ശരിയാകുമോ? എന്ന് നോക്കൂ അതിനുശേഷം ഞാൻപറയാം

ജോയിച്ചൻ : ശരി മദറെ എന്നാൽ ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടെ പണിക്കാരെ കാര്യങ്ങളെല്ലാം ഒന്നു നോക്കട്ടെ

( അങ്ങനെ അവിടെനിന്ന് ഇറങ്ങി നേരെ പണിക്കാരുടെ ഇടയിൽ ചെന്ന് അതെല്ലാം നോക്കി ജോയിച്ചൻ ഷമീറിനെ മേസ്തിരിക്ക് മറ്റു പണിക്കാർക്കും എല്ലാം പരിചയമാക്കി കൊടുത്തു അതോടെ അവരുമായി ഷമീർ നല്ലൊരു കൂട്ട് ഒക്കെ ആയി തുടങ്ങി അങ്ങനെ രണ്ടുദിവസം പെയിന്റ് പണിയുടെ കാര്യങ്ങൾ നോക്കി വൈകുന്നേരം മദറിനോട് പെയിന്റ് പണിക്കാരുടെ പണിയുടെ കാര്യത്തിൽ വേണ്ട മാറ്റവും ഷമീർ കണ്ടെത്തിയ കുറവുകളും അവന്റേതായ നിർദ്ദേശം എല്ലാം മദറിനെ അറിയിച്ചു അങ്ങനെ കടന്നുപോയി മൂന്നാം ദിവസം മദർ ജോയിച്ചനോട് )

മദർ: സ്കൂളിന്റെ പെയിന്റിങ്ങിൽ ഈ കുട്ടി എന്നോട് വന്ന് പലതും പറയുന്നുണ്ട് ഞാൻ എല്ലാം അവനോട് വേണ്ടപോലെ ചെയ്യാൻ പറഞ്ഞിട്ടുണ്ട് കേൾക്കുമ്പോൾ ഒരു പെയിന്റ് പണിക്കാരൻ പറയും പോലെ ഒക്കെ ഉണ്ട്

ജോയിച്ചൻ : ഞാൻ പറഞ്ഞല്ലോ മദറേ അവന് പെയിന്റ് പണി അറിയാം അങ്ങനെ ഒരു വിധം പെട്ട എല്ലാ പണിയിലും അത്യാവശ്യം അറിവുള്ളവനാണവൻ ഞാൻ അവനെക്കുറിച്ച് ഒന്നും വെറുതെ പറഞ്ഞതല്ല

മദർ: പെയിന്റ് പണി ഇനി രണ്ടു ദിവസം കൊണ്ട് തീർക്കാം എന്ന് മേസ്തിരി പറഞ്ഞു

ജോയിച്ചൻ : ആ എന്നോടും

💬 Comments

View all comments