Chapter Title : അവൻ 2 [TBS]
: ഞാൻ മുകളിലെ മുറി പെയിന്റ് അടിക്കുമ്പോൾ ഏതോ ഒരു സ്ത്രീ അവിടെ വന്നിരുന്നു ഞാൻ മുഖം കണ്ടില്ല ഒരു നീല ചുരിദാർ ആയിരുന്നു വേഷം ആ മുറിയുടെ പുറത്ത് നിന്നു നോക്കിയിട്ട് പോയി ഞാൻ ആരാണെന്ന് നോക്കാൻ വേണ്ടി തിരിഞ്ഞ പോയേക്കും ആ സ്ത്രീ പോയിക്കഴിഞ്ഞിരുന്നു
മദർ:മം
ഷമീർ : മദർ ആരെങ്കിലും മുകളിലോട്ട് പറഞ്ഞയച്ചിരുന്നോ?
' ചെറിയ പുഞ്ചിരിയോടെ മദർ '
മദർ: ഇല്ലല്ലോ ഞാൻ അങ്ങനെ ആരെയും മുകളിലോട്ട് പറഞ്ഞയച്ചിട്ടില്ല. ഷമീർ അകത്തോട്ട് വാ എന്നിട്ട് ഇവിടത്തെ റജിസ്റ്ററുകൾ ഒന്ന് എൽ പിയിൽ ഇരിക്കുന്ന ജോയിയുടെ അടുത്തു കൊണ്ടുപോയി കൊടുക്കണം ഞാൻ എടുത്തു തരാം
' മദർ അങ്ങനെ പറഞ്ഞപ്പോൾ എന്നാലും അപ്പൊ ആരായിരിക്കും വന്നിരിക്കുക ഞാൻ ആരെയാ കണ്ടത്? ഇങ്ങനെ ആലോചിച്ചുകൊണ്ട് ഓഫീസ് റൂമിനകത്ത് കയറിയതും ഓഫീസ് റൂമിന്റെ വാതിലിനടുത്ത് ഇട്ടിരിക്കുന്ന സോഫയിൽ അതാ താടക്ക് കൈ കൊടുത്തുകൊണ്ട് ആ നീല ചുരിദാറുകാരിരിക്കുന്നു
'അവളെ കണ്ടതും മനസ്സിലെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിചേനോണം ആദ്യം അവളുടെ മുഖത്തോട്ട് ഒന്ന് നോക്കി അവൾ തിരിച്ചും ഷമീറിനെയും നോക്കി ഷമീർ മദറിന്റെ പുറകിലൂടെ മദറിന്റെ ടേബിളിനടുത്തോണ്ട് ചെന്നു എന്നിട്ട് തിരിഞ്ഞൊന്നും കൂടി നോക്കി ഉറപ്പുവരുത്തി '
( മദർ അവളെ കാണിച്ചു കൊണ്ട് )
മദർ: നീ കണ്ട നീല ചുരിദാർ ഇതാണോ?
ഷമീർ : ആ അതെ ഇവരെ തന്നെയാ ഞാൻ കണ്ടത് എനിക്ക് ഉറപ്പുണ്ട്
മദർ: ഞാൻ ഇവളെ മുകളിലോട്ട് പറഞ്ഞയച്ചിട്ടില്ല ഇവൾ പെയിന്റ് പണി കാണാനും എവിടെ വരെ എത്തി എന്ന്
💬 Comments
View all comments