Chapter Title : അവൻ 2 [TBS]
എന്നെ ഇവിടെ വന്ന് നോക്കി നിൽപ്പുണ്ടായിരുന്നു ആരായിരിക്കും അത് എന്തിനായിരിക്കും വന്നിട്ടുണ്ടാവുക. എനിക്ക് തോന്നിയതല്ല താഴെ ചെന്ന് മദറിനോട് പറയാം പണി കഴിയട്ടെ'
' ഇങ്ങനെയെല്ലാം മനസ്സിൽ സ്വയം ചോദിക്കുകയും പറയുകയും ചെയ്തുകൊണ്ട് അവ വയനാ മുറിയിലെ ചുമരിലെ ചിത്രപ്പണികൾ പൂർത്തിയാക്കി സ്റ്റെയർകെയ്സ് ഇറങ്ങി താഴെ മദറിന്റെ ഓഫീസിൽ അടുത്തോട്ട് ചെന്നു. താഴെ എത്തിയതും മദറിന്റെ ഓഫീസ് റൂമിന്റെ വാതിലിനു മുന്നിൽ പെയിന്റ് പണിക്കാരും, മേസ്തിരിയും ഉണ്ടായിരുന്നു. അവർക്കു മുന്നിലോട്ടായിരുന്നു വിയർത്ത് ഷമീർ ഇറങ്ങിച്ചെന്നത്. ഷമീറിനെ കണ്ടതും മേസ്തിരി ബദറിനോട് '
മേസ്തിരി: മദറെ മുകളിലെ രണ്ടു റൂമുകൾ പെയിന്റ് അടിച്ചത് ഇവനാണ് അതുമാത്രമല്ല ആ മുറികൾ രണ്ടും നല്ല ഭംഗിയില് ചുമരുകൾ എല്ലാം ഡിസൈൻ ചെയ്തിട്ടുമുണ്ട് ഞാൻ ചുമ്മാ പറയുന്നതല്ല മദറൊന്ന് ചെന്ന് നോക്ക് നല്ല ഭംഗിയുണ്ട് ആ മുറികൾ കാണാൻ ഇന്ന് പണി തീർക്കാൻ കഴിഞ്ഞത് ഇവൻ ഹെൽപ്പ് ചെയ്തതു കൊണ്ടുവാ അല്ലെങ്കിൽ ഒരു ദിവസം കൂടി നീളുമായിരുന്നു പെയിന്റിങ് പണി ഇനി നാളെ നേരം വെളുക്കുമ്പോഴേക്കും എല്ലായിടവും പെയിന്റ് ഉണങ്ങി സെറ്റ് ആയിട്ടുണ്ടാവും
' എല്ലാം കേട്ടപ്പോൾ മദർ ഷമീറിനെ നോക്കിയൊന്ന് സന്തോഷത്തോടെ പുഞ്ചിരിച്ചു'
മേസ്തിരി: ഞങ്ങൾ ഇറങ്ങുകയാണ് ബാക്കിയെല്ലാം ഞാൻ ജോയ് മാഷുമായി സംസാരിച്ചോളാം
മദർ: എന്നാൽ അങ്ങനെ ആയിക്കോട്ടെ
( മദറിനോടും, ഷമീറിനോട്മെല്ലാം യാത്ര പറഞ്ഞു പണിക്കാരും, മേസ്തിരിയുമെല്ലാം അവരുടെ സാധനങ്ങൾ എല്ലാം എടുത്ത് ഇറങ്ങി ശേഷം മദർ ഓഫീസിനകത്തോട്ട് കടക്കാൻ തിരിഞ്ഞപ്പോൾ)
ഷമീർ : മദർ
( മദർ തിരിഞ്ഞു ഷമീറിനെ നോക്കിക്കൊണ്ട്)
മദർ : എന്താ?
ഷമീർ
💬 Comments
View all comments