0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

നീയും കൂടി ഉണ്ടായതുകൊണ്ട് ഇന്ന് പണിയുടെ വേഗത കൂടി ഇവിടത്തെ പെയിന്റ് പണി മുഴുവനായിട്ട് ഇന്നു തന്നെ നമുക്ക് തീർക്കാം.

' അങ്ങനെ ഉച്ചക്ക് ശേഷം ഷമീർ ആ വിശ്രമം മുറിയിൽ കയറി അവിടത്തെ ബെഞ്ചും, ഡെസ്കും എല്ലാ സാധനങ്ങളും മുറിയിൽ നിന്ന് പുറത്തേ വരാന്തയിൽ വെച്ച് മുഴുവനായി നല്ലവണ്ണം തൂത്തു വൃത്തിയാക്കി ആ മുറിയും നീറ്റായി പെയിന്റ് അടിച്ച് ടീച്ചേഴ്സിന്‍റെ വായനാമുറിയും, വിശ്രമമുറിയും എല്ലാം ആയതുകൊണ്ട് ചുമരിൽ തുറന്നിരിക്കുന്ന പുസ്തകത്തിന്റെയും, റോസാപ്പൂക്കളുടെയും ചുമറിന്റെ കോർണറുകളിലായി കളർ ബലൂണുകളും, പൂമ്പാറ്റകളെയും എല്ലാം വരച്ചു ചുമരുകൾ ഡിസൈൻ ചെയ്തു കൊണ്ടിരിക്കുമ്പോൾ നെറ്റിയിലെ വിയർപ്പ് തുടയ്ക്കാനും മണിക്കൂറുകളായി വരച്ചുകൊണ്ടിരിക്കുന്ന കൈയുടെ കടച്ചിൽ മാറ്റാനുമായി കൈയൊന്നു നിവർത്താനും ഒക്കെയായി ഒന്ന് തിരിഞ്ഞതും മുറിയുടെ വാതിലിന്റെ അവിടെ നിന്ന് അതുവരെ പുറംതിരിഞ്ഞ് ചുമരിൽ വരച്ചുകൊണ്ടിരിക്കുന്ന ഷമീറിനെ നോക്കിനിന്ന ഒരു നീല കളർ ചുരിദാർ ഇട്ട സ്ത്രീ രൂപം പെട്ടെന്ന് തിരിഞ്ഞ് വാതിലിന്റെ അവിടെ നിന്ന് നേരെ വരാന്തയിലൂടെ നടന്നു പോയി. പെട്ടെന്നായതുകൊണ്ട് മുഖവും വ്യക്തമായി കാണാൻ കഴിഞ്ഞില്ല '

" ആരാ വാതിലിന്റെ അവിടെ നിന്ന് പോയത് എനിക്ക് തോന്നിയതാണോ? അതോ ഇനി ആരെങ്കിലും എന്നെ അവിടെ നോക്കി നിൽക്കുന്നുണ്ടായിരുന്നോ? എന്തായാലും നോക്കിയേക്കാം "

' ഇങ്ങനെയുള്ള ചോദ്യങ്ങളും, സംശയങ്ങളും എല്ലാം മനസ്സിലൂടെ ഒരു നിമിഷം കടന്നുപോയ ഷമീർ പെട്ടെന്ന് തന്നെ മുറിയിൽ നിന്ന് പുറത്തുവന്നു അപ്പോൾ ആ വരാന്തയുടെ അറ്റത്തുള്ള സ്റ്റെയർകെസിലൂടെ നീല ചുരിദാറിട്ട ഒരു പെൺ രൂപം ഇറങ്ങിപ്പോകുന്നത്ത് ഒരു മിന്നായം പോലെ കണ്ടതും'

" അതാരാ? അപ്പോ ആരോ

💬 Comments

View all comments