Chapter Title : അവൻ 2 [TBS]
( പണിക്കാരുടെ കയ്യിന്ന് ബ്രഷും, പെയിന്റും വാങ്ങി ഷമീർ അവന്റെ പെയിന്റിംഗ് തുടങ്ങി നല്ല നീറ്റായി രണ്ടു കോട്ടടിച്ച ശേഷം റൂമിലെ ചുമരുകളിൽ ചെറിയ ചെറിയ സിമ്പിൾ ഡിസൈനും, ബോർഡറും എല്ലാം ഇട്ട് മനോഹരമാക്കി മേസ്തിരിക്ക് മറ്റ് പണിക്കാർക്കും എല്ലാം റൂമിന് അനുയോജ്യമായ ആ ഡിസൈനും എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു)
മേസ്തിരി: നീ ആള് കൊള്ളാമല്ലോ ഞങ്ങൾ ആയിരുന്നെങ്കിൽ റൂം പെയിന്റ് അടിച്ചു പോകും മാത്രമേ ചെയ്യൂ ഇങ്ങനെയൊന്നും ചെയ്യില്ല
ഷമീർ : ഞാനൊരു ഭംഗിക്ക് വേണ്ടി ചെയ്തതാ ചുമരുകൾ ഇങ്ങനെ പ്ലെയിൻ ആയി കിടക്കുന്നതിനേക്കാളും നല്ലതല്ലേ ഇത്
മേസ്തിരി: അതെ, എന്റെ കൂടെയുള്ള പണിക്കാർ ആരും തന്നെ ഇങ്ങനെയൊന്നും ഡിസൈൻ ചെയ്യില്ല
ഷമീർ : ഹാളിലെ പണി കഴിഞ്ഞോ?
മേസ്തിരി: ഇല്ല, കുറച്ചു കൂടി ഉണ്ട് കഴിയാറായി തുടങ്ങി. ഇനി ഈ ബാത്റൂമുകളും, ഈ ഒരു മുറിയും കൂടിയേ ബാക്കിയുള്ളൂ. ഊണ് കഴിഞ്ഞു രണ്ടാളെ ഈ മുറിയിലോട്ടും, ബാത്റൂമിലോട്ടും വിടണം ഞങ്ങൾ ഹാളിലെ പണി തീർക്കുമ്പോഴേക്കും ആ രണ്ടു പണിക്കാരും കൂടി ഇത് പൂർത്തിയാക്കിക്കോളും അതോടെ ഇന്നത്തോടുകൂടി ഇവിടുത്തെ പൈന്റ് പണി മുഴുവനായിട്ട് തീരും
ഷമീർ : ഞാനും കൂടിക്കോട്ടെ അവരോടൊപ്പം ഇത് ടീച്ചർമാരുടെ വിശ്രമമുറി ആണെന്നാണ് ജോയിച്ചൻ പറഞ്ഞത്. ഞാനീ വിശ്രമ മുറിയിൽ കയറിക്കോളാം
മേസ്തിരി: നീ എന്റെ പണിക്കാരുടെ കൂടെ കൂടുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ അങ്ങനെയാണെങ്കിൽ ഒരു പണിക്കാരൻ മതി പുറത്തോട്ടു അവനു കൂടെ നീയും ഉണ്ടാകുമ്പോൾ രണ്ടുപേരുടെ ആവശ്യമില്ല ആ പണിക്കാരനെ എനിക്ക് ഹാളിൽ നിർത്താമല്ലോ. നമുക്ക് അങ്ങനെ ചെയ്യാം എടാ
💬 Comments
View all comments