Chapter Title : അവൻ 2 [TBS]
: സന്തോഷമൊക്കെയുണ്ട് ഇപ്പോ കുറച്ചു തിരക്കിലാണ് മുകളിൽ പെയിന്റ് പണിക്കാർ ഉണ്ട് അവരോടൊപ്പം നിന്ന് അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കണം ഒപ്പം എന്റെ റൂമും വൃത്തിയാക്കണം അതാ ഞാൻ
എമിലി സിസ്റ്റർ: മനസ്സിലായി ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു
( ഷമീർ വേഗം രണ്ടാം നിലയിൽ എത്തി അവിടെ പെയിന്റ് അടിച്ചു കൊണ്ടിരിക്കുന്ന പണിക്കാരോട് സംസാരിച്ചു അവിടെ നിന്ന് നേരെ അവന്റെ റൂം തുറന്നു സാധനങ്ങൾ എല്ലാം പുറത്തേക്ക് ഇട്ടു മാറാല തട്ടി മുറിയെല്ലാം തൂത്തു വൃത്തിയാക്കി നേരെ തൊട്ടടുത്ത ഹാളിൽ പെയിന്റ് അടിച്ചു കൊണ്ടിരിക്കുന്ന പെയിന്റ് പണിക്കാരുടെ അടുത്തുചെന്നു. ഷമീറിനെ കണ്ടതും അവരൊന്നു സൗഹൃദമായി പുഞ്ചിരിച്ചു)
പണിക്കാരൻ : നീ ഗാർഡൻ നല്ല ഭംഗിയിൽ പെയിന്റ് അടിച്ചിട്ടുണ്ടല്ലേ ഞാൻ കണ്ടു പെയിന്റിംഗ് അറിയുമോ?
ഷമീർ : അത്യാവശ്യത്തിന് ഒക്കെ അറിയാം പഠിച്ചിട്ടുണ്ട് നാട്ടിലെ പെയിന്റ് പണിക്കാരെ കൂടെ പോയി
പണിക്കാരൻ: എന്നാൽ ഇനി ഞങ്ങളോടൊപ്പം കൂടിക്കോ
ഷമീർ : കൂടാമായിരുന്നു ഇവിടെ നിന്നില്ലായിരുന്നെങ്കിൽ പക്ഷേ ഞാനിപ്പോ വന്നത് നിങ്ങളോടൊപ്പം കുറച്ചു നേരം ഞാനും കൂടിക്കോട്ടെ എന്ന് ചോദിക്കാനാണ്
പണിക്കാരൻ: കുറച്ചു നേരമോ?
ഷമീർ : ഞാനിപ്പോ വന്നത് ഹാളിനു പുറത്തുള്ള റൂം ഞാൻ തന്നെ പെയിന്റ് അടിച്ചോട്ടെ എന്ന് ചോദിക്കാനാ
പണിക്കാരൻ: ഏതു റൂം നീ ഇപ്പോ തൂത്ത് വൃത്തിയാക്കിയതോ?
ഷമീർ : അതെ, മദർ ആ റൂം എനിക്ക് തന്നു ചുമരിൽ വാൾ പ്രൈമർ അടിച്ച് ഞാൻ അങ്ങ് പെയിന്റ് അടിച്ചോട്ടെ?
പണിക്കാരൻ: അതിനെന്താ നീ പെയിന്റ് അടിച്ചോ ബ്രഷും, പെയിന്റും ദാ അവിടെ ഇരിപ്പുണ്ട്
💬 Comments
View all comments