0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

( അങ്ങനെ പരസ്പരം സംസാരിച്ചുകൊണ്ട് ഷമീറും, രജനിയും എൽ പി സ്കൂളിലെ ജോയിച്ചന്റെ അടുത്തെത്തി. ഷമീർ നേരെ ആദ്യം സ്റ്റാഫ് റൂമിൽ കയറി കയ്യിലുള്ള രജിസ്റ്ററുകൾ ജോയിച്ചന്റെ മുമ്പിലെ ടേബിളിൽ വെച്ചു ജോയിച്ചൻ അത് തുറന്നു നോക്കുവാൻ വേണ്ടി രജിസ്റ്റർ എടുത്തതും ഷമീറിന്റെ തൊട്ടു പുറകിലൂടെ കയറിയ രജനി )

രജനി: ഹലോ, ജോയ് മാഷേ നമ്മളെയൊക്കെ മറന്നോ എന്താ ഒരു മൈൻഡ് ഇല്ലാത്തത്

ജോയിച്ചൻ: ഹ, ഇത് എപ്പോ എത്തി ഞാൻ കണ്ടില്ല ട്ടോ

( രജനി അകത്തു കയറി ജോയിച്ചന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു)

രജനി : കുറച്ചു നേരമായി ഞാൻ മദറിന്റെ അടുത്ത് നഴ്സറി സ്കൂളിൽ ഇരിക്കുകയായിരുന്നു

ജോയിച്ചൻ : സ്കൂൾ തുറക്കാറാവുമ്പോഴേക്കും വരുമെന്നാ സിസ്റ്റർ പറഞ്ഞത്

രജനി: അതല്ലേ ഞാൻ വന്നത് ഇപ്പോ

' ജോയിച്ചൻ ഷമീറിനെ കാണിച്ചുകൊണ്ട് '

ജോയിച്ചൻ : രജനി ഇത് ഷമീർ എല്ലാവരും കുഞ്ഞു എന്ന് വിളിക്കും ഞങ്ങളുടെ നാട്ടിൽ ഇവൻ എന്റെ നാട്ടുകാരനാണ് ഞാൻ പോയാൽ ഇനി ഇവൻ ആയിരിക്കും സ്കൂളിൽ ഉണ്ടാവുക

രജനി: അറിയാം, എല്ലാം മദർ പറഞ്ഞു ഞങ്ങൾ ഇങ്ങോട്ട് വരുമ്പോൾ പരിചയപ്പെട്ടിരുന്നു

ജോയിച്ചൻ : നിങ്ങൾ രണ്ടാളും ഒരുമിച്ചാണോ? മദറിന്റെ അടുത്തുനിന്ന് ഇങ്ങോട്ട് വന്നത്

രജനി: അതെ, ഞാൻ ഇവന്റെ പുറകിൽ തന്നെ ഉണ്ടായിരുന്നു ഇന്ന് എന്നെ പ്രതീക്ഷിക്കാത്തതുകൊണ്ടും ജോയിച്ചൻ ശ്രദ്ധിച്ചില്ല അതാ കാണാതെ പോയത്

ജോയിച്ചൻ : ഞാൻ നിന്റെ വരവ് പ്രതീക്ഷിച്ചിരുന്നു പക്ഷേ ഇന്ന് ഉണ്ടാവുമെന്ന് കരുതിയില്ല. നീ വിളിച്ചു ഇവിടത്തെ കാര്യങ്ങൾ എല്ലാം തിരക്കിയത് മദർ

💬 Comments

View all comments