0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

പറഞ്ഞിരുന്നു എന്നോട്

രജനി: മദർ എന്നോട് പെയിന്റ് പണി തുടങ്ങിയതും അതെവിടെ വരെ ആയി എന്നും ജോയിച്ചൻ വന്നതും ഒക്കെ പറഞ്ഞിരുന്നു ആ ഊഹം വെച്ച് പെയിന്റ് പണി തീർന്നോ? നാളെയും ഉണ്ടാകുമോ എന്നെല്ലാം ഒന്ന് നോക്കാനും പിന്നെ ജോയിച്ചനെ കണ്ടിട്ട് മാസങ്ങൾ ആയില്ലേ നേരിട്ടൊന്ന് കാണാമല്ലോ എന്നെല്ലാം കരുതി ഞാൻ ടൗണിലേക്ക് ഇറങ്ങിയപ്പോൾ സ്കൂളിലോട്ടു കൂടി വന്നത്. ഇവിടെ വന്നപ്പോൾ ആരുമെന്നോട് ഈ പയ്യന്റെ കാര്യം പറഞ്ഞിരുന്നില്ല ഞാൻ ഇവൻ പെയിന്റ് പണിക്കാരൻ ആണെന്നാ അവിടെ രണ്ടാം നിലയിൽ പെയിന്റ് അടിച്ചു കൊണ്ടിരിക്കുമ്പോൾ വിചാരിച്ചത്. ഈ പയ്യൻ ശരിക്കും എനിക്കൊരു സർപ്രൈസ് ആയിരുന്നു ഇങ്ങനെ ഒരാൾ വന്നിട്ടുണ്ടാകും എന്ന് ഞാൻ കരുതിയതേയില്ല

ജോയിച്ചൻ: ഇവന്റെ കാര്യം ഇവനെ നേരിട്ട് കാണിച്ചു പറയാം എന്ന് വച്ചിരുന്നതാണ് ഞാൻ. ഇവൻ ഇനി പല പണികളും ഇവിടെ ചെയ്ത് നിങ്ങൾക്ക് സർപ്രൈസുകൾ ഉണ്ടാക്കും അല്ലേടാ കുഞ്ഞു

(ഷമീർ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി നിന്നു )

ജോയിച്ചൻ : അതൊക്കെ ഇരിക്കട്ടെ രജനിക്ക് സുഖം തന്നെയല്ലേ എന്തൊക്കെയുണ്ട് വീട്ടിലെ വിശേഷങ്ങൾ

' അതുവരെയുണ്ടായിരുന്ന മുഖത്തെ ആ സന്തോഷം ചെറുതായി മങ്ങി മുഖം വാടി ഒരു ഒഴുക്കം മട്ടിൽ '

രജനി: വേണമെങ്കിൽ സുഖമെന്ന് പറയാം .വീട്ടിലെ കാര്യങ്ങൾ എല്ലാം അങ്ങനെ പോകുന്നുണ്ട്

ജോയിച്ചൻ : രജനി, വേണമെങ്കിൽ അല്ലേ അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകും. ഞാനിവിടെ ഇല്ലാതെ ഇരുന്നപ്പോൾ മദർ നിന്റെ ഭർത്താവിനെ വിളിച്ചപ്പോൾ ഉണ്ടായതെല്ലാം ഞാൻ അറിഞ്ഞു. നിനക്ക് നല്ലത് വന്നോട്ടെ എന്ന് കരുതിയ കല്യാണം നടത്തിയത് എന്നിട്ട് ഇപ്പോൾ

💬 Comments

View all comments