Chapter Title : അവൻ 2 [TBS]
ഇനി ഞാൻ ഇറങ്ങിക്കോട്ടെ ഇപ്പത്തന്നെ വൈകി
ജോയിച്ചൻ : എന്നാൽ രജനി ഇറങ്ങിക്കോളു ഞാനും ഇറങ്ങാറായി
( അങ്ങനെ രജനി ആ റൂമിൽ നിന്ന് ഇറങ്ങിപ്പോയി ഷമീർ ജോയിച്ചന്റെ മുന്നിൽ അവിടെ ഇരുന്നു കുറച്ചു കഴിഞ്ഞു )
ജോയിച്ചൻ : എടാ താഴെ പോയി നമ്മുടെ പമ്പ് സെറ്റ് ഒന്ന് ഓഫാക്കിയിട്ടു വാ ഇവിടെ വെള്ളമില്ലാണ്ട് ആയപ്പോൾ ഞാൻ പോയി ഓണാക്കിയിരുന്നു
ഷമീർ : ശരി
' ഷമീർ പോയി പമ്പ് സെറ്റ് ഓഫ് ചെയ്തു തിരികെ പടികൾ കയറി സ്കൂൾ മുറ്റത്ത് എത്തി ഗേറ്റ് അടച്ച് സ്കൂൾ മുറ്റത്ത് നിന്ന് സ്കൂൾ മുഴുവൻ നോക്കി ഇടത്തോട്ട് തിരിഞ്ഞ് തിരികെ നടക്കുമ്പോൾ സ്കൂളിന്റെ ഗേറ്റിന്റെ അവിടെ നോക്കിയപ്പോൾ ആയിരുന്നു അതാ രജനി ചേച്ചി സ്കൂൾ ഗേറ്റിന് മുന്നിലുള്ള റോഡിൽ അതായത് മുകേഷേട്ടന്റെ വീടിന്റെ മുന്നിലുള്ള ഗെയ്റ്റിന്റെ മുന്നിലൂടെയും കടന്നുപോകുന്ന ആ റോഡിൽ മുകേഷേട്ടന്റെ വീടിന്റെ മുന്നിലുള്ള ഗെയ്റ്റിന്റെ അവിടെ റോഡിൽ നിന്നുകൊണ്ട് നല്ല സന്തോഷത്തിലും വല്ലാത്ത പ്രസരിപ്പിലും നിന്ന് സംസാരിക്കുകയും കൈകൊണ്ട് ആംഗ്യം കാണിക്കുകയും ഒക്കെ ചെയ്യുന്നു ആരോടാണെന്ന് നോക്കിയപ്പോൾ ഗേറ്റിന്റെ അവിടെ വെളുത്ത നല്ല ഭംഗിയുള്ള ഒരുത്തൻ ജിം ബോഡിയാണ് പൊക്കവും ഉണ്ട് അവൻ ഗെയ്റ്റിന്റെ മുകളിലൂടെ കൈ രണ്ടും പുറത്തോട്ട് ഇട്ട് ഗേറ്റിൽ തൂങ്ങി കിടന്നുകൊണ്ട് മുദ്രകൾ കാണിക്കുകയും സംസാരിക്കുക ഒക്കെ ചെയ്യുന്നുണ്ട് പെട്ടെന്ന് ഓട്ടോറിക്ഷ വരുന്ന ശബ്ദം കേട്ടതോടെ രജനി ചേച്ചി അവന് ടാറ്റാ കാണിച്ച് പുഞ്ചിരിച്ചുകൊണ്ട് നേരെ നടന്നു. ആ ഓട്ടോയുമായി വന്നിരുന്നത് നന്ദനായിരുന്നു നന്ദൻ ഗെയ്റ്റിന്റെ മുന്നിൽ ഓട്ടോ നിർത്തി
💬 Comments
View all comments