Chapter Title : അവൻ 2 [TBS]
അവൻ പെട്ടെന്ന് നേരെ നിന്ന് ഗേറ്റ് തുറന്നു പക്ഷേ ഓട്ടോയിൽ ഇരുന്നിരുന്ന നന്ദൻ എന്നെ മാടിവിളിച്ചു അപ്പോൾ അവനും അതാരെയാണ് വിളിക്കുന്നത് എന്നറിയാൻ എന്നെ തിരിഞ്ഞു നോക്കി '
" പോണോ ശോ അവൻ ഞാനിവിടെ നിന്ന് നോക്കുന്നത് കണ്ടു കാണുമോ? പോയി നോക്കാം ഇപ്പോ വന്നതേയുള്ളൂ ഒന്നും കണ്ടിട്ടില്ലാത്ത പോലെ നിൽക്കാം "
' ഞാൻ അങ്ങനെ അവരുടെ അടുത്തോട്ട് ചെന്നു '
നന്ദൻ : അന്ന് വന്നതിനുശേഷം പിന്നെ കണ്ടതേയില്ലല്ലോ?
ജോയ് മാഷ് ഉണ്ടോ അവിടെ? അതോ സ്കൂളിൽ നിന്ന് പോയോ?
ഷമീർ : ഇല്ല, ഞാൻ കുറച്ചു തിരക്കിലായിരുന്നു അതാ പിന്നെ വരാൻ കഴിയാതെ പോയത്.ജോയിച്ചൻ പോയിട്ടില്ല സ്കൂളിലുണ്ട് സ്കൂൾ തുറന്ന ശേഷമേ പോകുന്നുള്ളൂ
നന്ദൻ : ഞാൻ ബേക്കറിയിലോട്ട് കൊണ്ടുപോകാനുള്ള പലഹാരങ്ങൾ എടുക്കാൻ വന്നതായിരുന്നു അപ്പോഴാ നീ അവിടെ നിൽക്കുന്നത് കണ്ടത്
( ഇതെല്ലാം കേട്ടുകൊണ്ട് നിന്ന ആ ജിം ബോഡി കാരൻ )
അയാൾ: ഇതാരാ നന്ദേട്ടാ?
നന്ദൻ : ഇത് ഷമീർ ഈ സ്കൂളിൽ ജോലി ചെയ്യുന്ന ജോയ് മാഷ് ഇവിടത്തെ ജോലി മതിയാക്കി വിദേശത്തോട്ട് പോകുന്ന നിനക്കറിയില്ലേ
അയാൾ: അറിയാം എന്നോട് പറഞ്ഞിരുന്നു
നന്ദൻ : ജോയ് മാഷ് പോകുമ്പോൾ മാഷിന് പകരമായി സ്കൂളിലെ എല്ലാ കാര്യങ്ങളും നോക്കി നിൽക്കാൻ വേണ്ടി മാഷ് നാട്ടിൽ നിന്ന് കൊണ്ടുവന്നതാണ് ഇവനെ ജോയ് മാഷ് ഒരിക്കൽ ഇവനെ ഇവിടെ കൊണ്ടുവന്നിരുന്നു അന്ന് നീ നാട്ടിലായിരുന്നു
( നന്ദൻ ഷമീറിനോട്)
നന്ദൻ : ഇതാണ് ആൽബി ഇവിടെയുള്ള മൂന്നാമൻ നിങ്ങൾ അന്ന്
💬 Comments
View all comments