0%

Chapter Title : അവൻ 1 [OG]

Author : OG Read All Parts 186.5K

പിന്നിലെ സീറ്റിൽ കയറി,

കൃഷ്ണദാസ് മുന്നിലെ സീറ്റിലിരുന്നു.

"പോകാം."

ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്തു.

അവരുടെ ചെറിയ വീടിന്റെ മുറ്റത്തുനിന്ന് കാർ പതുക്കെ പുറത്തേക്ക് നീങ്ങി.

അഭിജിത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി.താൻ ജനിച്ചുവളർന്ന നാട്. പരിചിതമായ വഴികൾ. കടകൾ. ബസ് സ്റ്റാൻഡ്. സ്കൂളിലേക്ക് പോയിരുന്ന റോഡ്.

എല്ലാം പതുക്കെ പിന്നിലേക്ക് മറഞ്ഞു.

അവൻ അമ്മയെ നോക്കി.ശോഭ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.

അവളുടെ കണ്ണുകളിൽ സന്തോഷമാണോ സങ്കടമാണോ എന്ന് തിരിച്ചറിയാൻ അവന് കഴിഞ്ഞില്ല.

"അമ്മേ..."

"എന്താ മോനേ?"

"എന്താ നമ്മുടെ തറവാടിന്റെ പേര്?"

ശോഭ ഒന്ന് ചിരിച്ചു.

“മംഗലശേരി“

അവൾ അത്രയും മാത്രമേ പറഞ്ഞുള്ളൂ.

ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിലും അവന്റെ ഉള്ളിൽ ഒരു ഊർജ്ജം നിറഞ്ഞു, എന്തോ പരിചിതമായ ഒരു സ്ഥലം പോലെ അവന് തോന്നി

അനഘ അമ്മയുടെ കൈയിൽ പതുക്കെ പിടിച്ചു.

"അമ്മയ്ക്ക് പേടിയുണ്ടോ?"

ശോഭ അവളെ നോക്കി.

"പേടിയല്ല മോളേ. ഒരുപാട് വർഷങ്ങൾക്കുശേഷം തിരിച്ചു പോകുന്നതല്ലേ എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യും എന്നുള്ള ഒരു ടെൻഷൻ."

കാർ പ്രധാന റോഡിലേക്ക് പ്രവേശിച്ചു.

അഭിജിത്ത് വീണ്ടും പുറത്തേക്ക് നോക്കി.

തന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ പോകുകയാണെന്ന് അവന് അപ്പോൾ അറിയില്ലായിരുന്നു.അവൻ കരുതിയത് കുറച്ച് ദിവസത്തെ ഒരു യാത്ര മാത്രമാണെന്നാണ്.എന്നാൽ ആ യാത്ര അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകാൻ പോകുകയാണെന്ന് അവന് അറിയില്ലായിരുന്നു.അവരുടെ കാർ പതുക്കെ ആ പഴയ തറവാടിനെ ലക്ഷ്യമാക്കി മുന്നോട്ടുപോയി…

യാത്ര തുടങ്ങിയിട്ട് ഏകദേശം എട്ടുമണിക്കൂറുകൾ പിന്നിട്ടിരുന്നു.

കാറിന്റെ ജനാലയ്ക്കരികിൽ തലചായ്ച്ച് പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അഭിജിത്ത്. ഇടയ്ക്കിടെ ഫോണിൽ സമയം നോക്കുന്നതല്ലാതെ അവൻ

💬 Comments

View all comments