Chapter Title : അവൻ 1 [OG]
ഒരാഴ്ച വളരെ വേഗത്തിൽ കടന്നുപോയി.
ശോഭ തന്റെ തയ്യൽക്കടയിലെ ജോലികളെല്ലാം തീർത്തു. ബാക്കിയുണ്ടായിരുന്ന തുണികൾ പെട്ടന്ന് കൊടുത്തു. കടയിലെ സാധനങ്ങൾ അടുക്കിവെച്ചു.അനഘയും അഭിജിത്തും യാത്രയ്ക്കു റെഡിയായ്.അവിടെ എങ്ങനെയായിരിക്കും?അവിടെയുള്ള ആളുകൾ എങ്ങനെയായിരിക്കും?
അമ്മയെ അവർ എങ്ങനെ സ്വീകരിക്കും?
അഭിജിത്തിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു.അനഘയ്ക്കും അതേ കൗതുകം തന്നെയായിരുന്നു.
എന്നാൽ ശോഭയുടെ മനസ്സ് മാത്രം ശാന്തമായിരുന്നില്ല.രാത്രികളിൽ ഉറങ്ങാൻ കിടക്കുമ്പോൾ പഴയ ഓർമ്മകൾ അവളെ തേടിയെത്തി.അവൾ ഒരിക്കൽ ഉപേക്ഷിച്ചുപോയ ആ വീടിന്റെ ഓരോ മുക്കും മൂലയും മനസ്സിൽ തെളിഞ്ഞുവന്നു.
അവിടെ ഇപ്പോൾ എന്തൊക്കെ മാറ്റങ്ങളുണ്ടായിരിക്കും?തന്റെ പഴയ മുറി ഇപ്പോഴും അവിടെ അതുപോലെ തന്നെ ഉണ്ടാകുമോ?അവൾക്കറിയില്ലായിരുന്നു.
ഒരാഴ്ച കഴിഞ്ഞു.
ഞായറാഴ്ച രാവിലെ.സമയം ഏകദേശം ഒമ്പതുമണി.വീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു.കാറിൽ നിന്ന് കൃഷ്ണദാസ് ഇറങ്ങി. പിന്നാലെ ഡ്രൈവറൂം.
"തയ്യാറായോ?"
അവൻ വരാന്തയിലേക്ക് നോക്കി ചോദിച്ചു.
"ഒരു മിനിറ്റ്,ദാ ഇറങ്ങി ."
അനഘ രണ്ട് ബാഗുകളുമായി പുറത്തേക്ക് വന്നു.
അഭിജിത്ത് തന്റെ സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടങ്ങിയ ബാഗ് എടുത്തു.
ശോഭ അവസാനമായി വീടിനുള്ളിലേക്ക് ഒന്ന് നോക്കി.ചെറിയ അടുക്കള.താൻ വർഷങ്ങളോളം കഷ്ടപ്പെട്ട് ജോലി ചെയ്ത തയ്യൽ മെഷീൻ.ഭർത്താവിന്റെ പഴയ ഫോട്ടോ.ചുമരിലെ ഓരോ അടയാളവും അവളുടെ ജീവിതത്തിലെ ഓരോ അധ്യായങ്ങളായിരുന്നു.
അവൾ പതുക്കെ അച്ഛന്റെ ഫോട്ടോയ്ക്കരികിൽ ചെന്നു.
"ഞങ്ങൾ പോയിട്ട് വരാം."
അത് ആരോടാണ് പറഞ്ഞതെന്ന് അവൾക്കുപോലും അറിയില്ലായിരുന്നു.
പിന്നീട് വാതിൽ അടച്ച് താക്കോൽ അയൽവീട്ടിലെ സ്ത്രീയെ ഏൽപ്പിച്ചു.
"ചേച്ചീ, ഞങ്ങൾ കുറച്ച് ദിവസം കഴിഞ്ഞേ വരൂ. വീടൊന്ന് ശ്രദ്ധിക്കണേ."
"അതൊക്കെ ഞാൻ നോക്കിക്കോളാം മോളേ. നീ സമാധാനമായി പോയിട്ട് വാ."
ശോഭ ചിരിച്ചു.മൂവരും കാറിനടുത്തേക്ക് നടന്നു.അവർ
💬 Comments
View all comments