0%

Chapter Title : അവൻ 1 [OG]

Author : OG Read All Parts 185.5K

വന്നതല്ലേ."

ശോഭ അവനെ നോക്കി.

"അഭീ, അവിടെ ചെന്നിട്ട് പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് നിങ്ങളെ ആരെങ്കിലും വിഷമിപ്പിച്ചാൽ..."

"അതൊന്നും സാരമില്ല അമ്മേ. എന്തെങ്കിലും പ്രശ്നമുണ്ടായാൽ നമുക്ക് തിരികെ വരാമല്ലോ."

അവന്റെ വാക്കുകളിൽ ഒരു പക്വതയുണ്ടായിരുന്നു.

അനഘ അമ്മയുടെ കൈയിൽ പിടിച്ചു.

"അമ്മേ, ഒരുപക്ഷേ അമ്മയ്ക്കും കുറച്ച് സന്തോഷം കിട്ടിയേക്കാം. ഇത്രയും കാലം കഴിഞ്ഞില്ലേ."

ശോഭ രണ്ടുപേരെയും നോക്കി.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് ഈ രണ്ട് മുഖങ്ങളായിരുന്നു.

അവർക്ക് താൽപര്യമുണ്ടെങ്കിൽ താൻ എന്തിന് വീണ്ടും ആ വാതിൽ അടയ്ക്കണം?

അവൾ പതുക്കെ തലയാട്ടി.

"ശരി. പോകാം."

പുറത്തേക്ക് വന്ന ശോഭയെ കണ്ടപ്പോൾ രാമകൃഷ്ണൻ നായർ പ്രതീക്ഷയോടെ എഴുന്നേറ്റു.

" മോളേ?"

"അച്ഛാ, ഞങ്ങൾ വരാം."

അയാളുടെ മുഖത്ത് ആശ്വാസം പ്രകടമായി.

"സന്തോഷമായി മോളേ."

"പക്ഷേ ഒരു കാര്യമുണ്ട്."

"എന്താ?"

"എനിക്ക് കടയിൽ കുറച്ച് ജോലികൾ ബാക്കിയുണ്ട്. ചില തുണികൾ കൊടുക്കാനുണ്ട്. അതൊക്കെ തീർക്കണം. അതിന് ഒരാഴ്ചയെങ്കിലും വേണം."

"അതിനെന്താ മോളേ? നീ നിന്റെ കാര്യങ്ങൾ തീർത്തിട്ട് വിളിച്ചാൽ മതി."

" ഞാൻ ആളെ അയക്കാം. നിങ്ങളെ കൊണ്ടുപോകാൻ."

ശോഭ തലയാട്ടി.

പോകുന്നതിന് മുമ്പ് രാമകൃഷ്ണൻ നായർ അഭിജിത്തിന്റെയും അനഘയുടെയും അടുത്തെത്തി.രണ്ടുപേരുടെയും തലയിൽ ഒന്ന് തലോടി

"ഞങ്ങൾ എല്ലാവരും നിങ്ങളെയും കാത്തിരിക്കുകയാണ്, തീർച്ചയായും വരണുട്ടോ”

"ശരി മുത്തച്ഛാ."

അനഘ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

അഭിജിത്തും തലയാട്ടി.

അയാൾ ശോഭയുടെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി.

അയാളും കൃഷ്ണദാസും തിരിഞ്ഞ് കാറിലേക്ക് നടന്നു.

കാർ മുറ്റത്തുനിന്ന് പുറത്തേക്ക് നീങ്ങുന്നതുവരെ ശോഭ വരാന്തയിൽത്തന്നെ നിന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ആ

💬 Comments

View all comments