Chapter Title : അവൻ 1 [OG]
ഇരുന്നപ്പോൾ പോലും തിരിച്ചു വരണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല”
അവളുടെ ശബ്ദം ഇടറിയിരുന്നു.
"എനിക്ക് മനസ്സിലാകും മോളേ. നീ പറയുന്നതൊക്കെ ശരിയാണ്. പക്ഷേ ഒരു പ്രാവശ്യം എങ്കിലും വരണം. നിന്റെ അമ്മയെയും ഓർക്കണം. അവൾക്ക് അവസാനമായി നിന്നെ ഒന്ന് കാണണമെന്ന്."
അത് കേട്ടപ്പോൾ ശോഭയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
അവളുടെ അമ്മ.
വർഷങ്ങൾക്കുമുമ്പ് നഷ്ടപ്പെട്ടുപോയ മറ്റൊരു മുഖം.
“അമ്മ…”
അവൾ വാക്കുകൾ പൂർത്തിയാക്കിയില്ല.
"കിടപ്പിലാണ്, ഒട്ടും വയ്യ ."
രാമകൃഷ്ണൻ നായരുടെ ശബ്ദത്തിൽ ഇത്തവണ അപേക്ഷയുണ്ടായിരുന്നു.
അയാൾ തുടർന്നു.
"നിന്നെ നിർബന്ധിക്കാനല്ല വന്നത്. പക്ഷേ ഇത്രയും കാലം കഴിഞ്ഞിട്ടും എന്റെ മകൾ എന്നെ പൂർണമായും മറന്നിട്ടില്ലെന്ന് എനിക്ക് അറിയാം."
ശോഭ ഒന്നും പറഞ്ഞില്ല.
അവളുടെ മനസ്സിൽ പഴയ ഓർമ്മകൾ ഓരോന്നായി കടന്നുവന്നു.
ആ വലിയ വീടിന്റെ മുറ്റം.
അമ്മയുടെ മടിയിൽ തലവെച്ച് കിടന്നിരുന്ന രാത്രികൾ.
അച്ഛനോടൊപ്പം അമ്പലത്തിൽ പോയിരുന്ന ബാല്യം.
പിന്നീട് അതേ വീട്ടിൽ നിന്നുതന്നെ കേട്ട അപമാനങ്ങൾ.
എല്ലാം ഒരുപോലെ അവളെ വേട്ടയാടി.
"അമ്മേ..."
അഭിജിത്തിന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.
അവൻ പതുക്കെ അമ്മയുടെ അടുത്തേക്ക് വന്നു.
ശോഭ അച്ഛനെ നോക്കി.
"അച്ഛൻ കുറച്ച് നേരം ഇരിക്കൂ. ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ."
അവൾ മക്കളെയും കൂട്ടി അകത്തെ മുറിയിലേക്ക് പോയി.
വാതിൽ പൂർണമായും അടച്ചില്ല.
ശോഭ രണ്ടുപേരെയും നോക്കി.
"നിങ്ങൾക്ക് അവിടേക്ക് പോകാൻ താൽപര്യമുണ്ടോ?"
"അമ്മേടെ നാടും വീടും ഒക്കെ കാണണം എന്നൊരാഗ്രഹം എനിക്കുണ്ട് ." അനഘ പറഞ്ഞു.
അഭിജിത്തും അതിനെ പിന്തുണച്ചു.
"പോകാം അമ്മേ. കുറച്ച് ദിവസമല്ലേ. ഇത്രയും വർഷത്തിനുശേഷം മുത്തച്ഛൻ തന്നെ
💬 Comments
View all comments