0%

Chapter Title : അവൻ 1 [OG]

Author : OG Read All Parts 184.6K

അയാളെ നോക്കി.

"പക്ഷേ എന്താ അച്ഛാ?"

അയാൾ തല താഴ്ത്തി.

"അന്ന് നടന്നതൊക്കെ കഴിഞ്ഞുപോയില്ലേ മോളേ."

ശോഭയുടെ മുഖത്ത് ഒരു ചെറിയ മാറ്റം പ്രകടമായി.

"കഴിഞ്ഞുപോയി എന്ന് പറയാൻ എളുപ്പമാണ് അച്ഛാ. പക്ഷേ അന്ന് ആ പടിയിറങ്ങിയതിൽ പിന്നെ എനിക്ക് സ്വന്തമെന്ന് പറയാൻ ഈ നിമിഷം വരെ ഇവരും ഇവരുടെ അച്ഛനും മാത്രമേ ഉണ്ടാർന്നുള്ളു, ഒരാളെ സ്നേഹിച്ചു പോയതാണോ അച്ഛാ ഞാൻ ചെയ്ത തെറ്റ്, സ്നേഹിക്കുമ്പോ സമ്പത്തും ജാതിയും ഒന്നും നോക്കി സ്നേഹിക്കാൻ പറ്റില്ലല്ലോ അച്ഛാ."

രാമകൃഷ്ണൻ നായർ ഒന്നും പറഞ്ഞില്ല.

അയാൾക്ക് മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ലെന്നു തോന്നി.

കുറച്ചുനേരത്തിനുശേഷം അയാൾ പറഞ്ഞു.

"ഞാൻ നിന്നെ കാണാൻ വന്നത് പഴയ കാര്യങ്ങൾ സംസാരിക്കാനല്ല മോളേ. ഒരു കാര്യം പറയാനാണ്."

"എന്താ?"

"നീയും മക്കളും വീട്ടിലേക്ക് വരണം."

ശോഭ അയാളെ അത്ഭുതത്തോടെ നോക്കി.

"വീട്ടിലേക്കോ?"

"അതെ. നമ്മുടെ വീട്ടിലേക്ക്."

ആ വാക്കുകൾ അവളുടെ ഉള്ളിൽ എന്തോ ഒന്ന് തട്ടിയുണർത്തി.

ഒരിക്കൽ സ്വന്തം വീടായിരുന്ന സ്ഥലം.

പക്ഷേ ഇന്ന് അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും അവളുടെ മനസ്സിൽ ഒരു അന്യമായ വികാരമാണ്.

"നമ്മുടെ വീടോ, എന്റെ വീട് ഇതല്ലേ അച്ഛാ, ഇതല്ലാതെ എനിക്കൊരു വീടില്ല ?"

"ഇനി എനിക്ക് എത്ര കാലം ഉണ്ടെന്ന് അറിയില്ല, ഇനിയുള്ള കാലം എങ്കിലും മകളും കൊച്ചുമക്കളും എല്ലാം എന്റെ അടുത്ത് വേണമെന്നൊരു ആഗ്രഹം, നിന്നെ ഞാൻ നിർബന്ധിക്കില്ല പക്ഷെ…”

"അച്ഛാ, എനിക്ക് വരാൻ താൽപര്യമില്ല."

ശോഭയുടെ മറുപടി പെട്ടെന്നായിരുന്നു.

രാമകൃഷ്ണൻ നായർ അവളെ നോക്കി.

"മോളേ..."

“മുഴുപട്ടിണിയിലും ഒന്ന് മര്യാദക്ക് ഉറങ്ങാൻ പോലും പറ്റാതെ

💬 Comments

View all comments